Connect with us

National

കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിച്ചു: പുതിയ 19 മന്ത്രിമാര്‍ സത്യപ്രതിജ്ഞചെയ്തു

Published

|

Last Updated

പ്രകാശ് ജാവദേക്കര്‍

കേന്ദ്രമന്ത്രിസഭ പ്രധാനമന്ത്രി നരേന്ദ്രമോദി പുന:സംഘടിപ്പിച്ചു. നിലവില്‍ സ്വതന്ത്ര്യ ചുമതലയുള്ള മന്ത്രി പ്രകാശ് ജാവദേക്കര്‍ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. ഇത് കൂടാതെ 19 പുതിയ സഹമന്ത്രിമാരെയും മോദി നിയോഗിച്ചു. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിന് കൂടുതല്‍ പ്രാതിധ്യം നല്‍കിയാണ് പുന:സംഘടന. അതേസമയം
കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ശിവസേന അതൃപ്തി പ്രകടിപ്പിച്ചു. കേന്ദ്രമന്ത്രിസഭയില്‍ പദവി ലഭിക്കുന്നതിനായി ശിവസേന ആരോടും യാചിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. ഞങ്ങളുടേത് സ്വയം ബഹുമാനവും മാന്യതയുള്ള പാര്‍ട്ടിയാണ്. ഞങ്ങള്‍ ഒന്നിനായും അഭ്യര്‍ഥിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങള്‍;
ഫഗന്‍സിംഗ് കുലസ്‌തെ: വാജ്‌പെയ് സര്‍ക്കാരില്‍ കേന്ദ്ര ആദിവാസി സഹമന്ത്രിയായിരുന്നു. ആറുതവണ എംപി. ഒരു തവണ നിയമസഭാംഗം.
എസ്.എസ് അലുവാലിയ: അഞ്ച് തവണ എംപിയായ അലുവാലിയ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തി നേതാവാണ്.
രാംദാസ് അത്താവാലെ: മഹാരാഷ്ട്രയിലെ ദളിത് നേതാവ്. സഖ്യകക്ഷിയായ ആര്‍പിഐ പ്രതിനിധി.
രമേഷ് ജിഗാജിനാഗി; കര്‍ണാ
കയിലെ മന്ത്രിയായിരുന്നു. അഞ്ച് തവണ എംപി. മൂന്ന് തവണ എംഎല്‍എ.
രാജന്‍ ഗൊഹെയിന്‍: നാല് തവണ എംപി.
ജസ്വന്ത് സിംഗ് ഭാഭോര്‍: ഗുജറാത്തിലെ ആദിവാസി ക്ഷേമമന്ത്രിയായിരുന്നു.
അനില്‍ മാധവ് ദവെ:
രാജന്‍ ഗൊഹെയിന്‍: നാല് തവണ എംപി.
പുരുഷോത്തം റൂപാല: ഗുജറാത്ത് സര്‍ക്കാരില്‍ കൃഷി മന്ത്രി.
അര്‍ജുന്‍ മേഘ് വാള്‍,
കൃഷ്ണരാജ്,അയജ് താംത,മന്‍സുഖ് മണ്ഡാവിയ
എംജെ അക്ബര്‍,അനുപ്രിയ പട്ടേല്‍,സുഭാഷ് ഭാംറെ,പിപി ചൗദരി.സിആര്‍ ചൗദരി