Connect with us

Kerala

സാന്റിയോഗോ മാര്‍ട്ടിനു വേണ്ടി ഹാജരായ എംകെ ദാമോദരന്റെ നടപടി അനൗചിത്യമാണെന്ന് വിഎം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: സാന്റിയോഗോ മാര്‍ട്ടിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. എംകെ ദാമോദരന്റെ നടപടി അനൗചിത്യമാണെന്നും മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനത്തിരുന്ന് ഹജരായത് ശരിയായ നടപടിയല്ലെന്നും വിഎം സുധീരന്‍ പറഞ്ഞു.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപാദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദത്തിലായിരുന്നു. എന്‍ഫൊഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ ഹാജരായത്. സാന്റിയാഗോ മാര്‍ട്ടിനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ലോട്ടറി നികുതി വെട്ടിപ്പുമായി നിരവധി കേസുകള്‍ നിലനില്‍ക്കെയാണ് എം കെ ദാമോദരന്‍ മാര്‍ട്ടിന് അനുകൂലമായി കോടതിയില്‍ വാദിച്ചത്.