Connect with us

Palakkad

ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതി: 100 സ്‌കൂളുകള്‍ ഏറ്റെടുക്കും: പി കെ ബിജു എം പി

Published

|

Last Updated

വടക്കഞ്ചേരി: പി കെ ബിജു എം പി അനുവദിച്ച 50 ലക്ഷം രൂപയുപയോഗിച്ച് ആലത്തൂര്‍ ഗവ ാപ്പിള എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതി പ്രകാരം മണ്ഡലത്തിലെ നൂറു പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുമെ് പി കെ ബിജു എം പി ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുളളതും, ചരിത്ര പ്രാധാന്യം നിറഞ്ഞതുമായ ആലത്തൂര്‍ ഗവ.മാപ്പിള എല്‍ പി സ്‌കൂളില്‍ എം പി ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കു കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു എം പി.
ആലത്തൂര്‍ ജൂമാഅത്ത് മഹല്ല് കമ്മിറ്റിയുടെ ഉടമസ്ഥതയിലുളള വാടക കെടയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന് എ മുഹമ്മദാലി സാഹിബ് എന്ന മനുഷ്യസ്‌നേഹി 30 സെന്റ് സ്ഥലം സ്‌കൂളിന് സൗജന്യമായി നല്‍കിയിരുന്നു. പ്രസ്തുത സ്ഥലത്താണ് എം പി അനുവദിച്ച അമ്പത് ലക്ഷം രൂപയുപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുന്നത്. എ മുഹമ്മദാലി സാഹിബിനെ ചടങ്ങില്‍ ആദരിച്ചു. എം എല്‍ എ കെ ഡി പ്രസേനന്‍ ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരന്‍, വൈസ് പ്രസിഡന്റ് കെ രമ, ജില്ലാ പഞ്ചായത്തംഗം മീനാകുമാരി, ഗ്രാമപഞ്ചായത്ത് വികസന സമിതി അധ്യക്ഷരായ എം എ നാസര്‍, പി വി കൃഷ്ണന്‍ മാസ്റ്റര്‍, രജനി ബാബു, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി എം ജമീല, വി കനകാംബരന്‍, വാര്‍ഡ് മെമ്പര്‍മാരായ റംല ഉസ്മാന്‍ പ്രസംഗിച്ചു.

Latest