Connect with us

Kerala

ഐസ്‌ക്രീം കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് ദൗര്‍ഭാഗ്യകരം:വി.എസ്

Published

|

Last Updated

തിരുവനന്തപുരം:ഐസ്‌ക്രീം കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് വി.എസ് അച്യുതാനന്ദന്‍. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് കോടതിയില്‍ പോയത്. വിഷയം രാഷ്ട്രീയ പ്രേരിതമെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ലെന്നും വിഎസ് പറഞ്ഞു.

കോഴിക്കോട് അങ്ങാടിയില്‍ പെണ്‍കുട്ടികളെ സംഘടിപ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്തു വന്നതിന് എതിരെ ശക്തമായ ശബ്ദം ഉയര്‍ത്തിയത് ഞാനാണ്. നിരാലംബരായ സ്ത്രീകള്‍ക്ക് സരംക്ഷണം കിട്ടണം എന്നാണ് ഞാന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അതൊന്നും കാണാതെ, ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും വേണമെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാമെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. ഇത് വളരെ നിര്‍ഭാഗ്യകരമായിപ്പോയി വി.എസ് പറഞ്ഞു.
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരെ കേസു കൊടുത്തതും കേരളത്തില്‍ നിന്ന് കെട്ടുകെട്ടിച്ചത് താനാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന് ഇത് വലിയ നേട്ടമായിരുന്നുവെന്നും വി.എസ് പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസിലെ വിഎസ്സിന്റെ ഹര്‍ജി തിങ്കളാഴ്ച്ചയാണ് സുപ്രീംകോടതി തള്ളിയത്. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വിഎസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഹരജി തള്ളിയ സുപ്രീംകോടതി വിഎസിന് ആവശ്യമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹാജരായ അഭിഭാഷകന്‍ തന്നെയാണ് ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴും സംസ്ഥാനത്തിനായി വാദിച്ചത്. ഇതാകട്ടെ വിഎസിന് എതിരായ നിലപാടും ആയിരുന്നു.തുടര്‍ന്ന് വിധി പറഞ്ഞ കോടതി സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് രാഷ്ട്രീയ പകപോക്കലുകള്‍ക്കായി നീക്കിവെക്കാന്‍ സമയം ഇല്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളുകയായിരുന്നു.

Latest