Connect with us

Gulf

പ്രവാസി ദോഹ ബഷീര്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്

Published

|

Last Updated

ദോഹ: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാര്‍ഥം ഖത്വറിലെ മലയാളികളുടെ സാംസകാരിക സംഘടനയായ പ്രവാസി ദോഹയും പ്രവാസി ട്രസ്റ്റും നല്‍കി വരുന്ന 22-ാമത് ബഷീര്‍ പുരസ്‌കാരത്തിന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു. അരലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ഇതോടൊപ്പം പുരസ്‌കാര ജേതാവിന്റെ നാട്ടിലെ പഠിക്കാന്‍ മിടുക്കനായ ഒരു വിദ്യാര്‍ഥിക്ക് പ്രൊഫ. എം എന്‍ വിജയന്‍ എന്‍ഡോവ്‌മെന്‍ഡ് സ്‌കോളര്‍ഷിപ്പും നല്‍കും. പതിനയ്യായിരം രൂപയാണ് സ്‌കോളര്‍ഷിപ്പ്.

കോവിലന്‍, ഞരളത്ത് രാമപ്പൊതുവാള്‍, ഇ എം എസ് നമ്പൂതിരിപ്പാട്, ബാലന്‍ കെ നായര്‍, എം ആര്‍ ബി, കെ ടി മുഹമ്മദ്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, വി കെ എന്‍, ലാറിേക്കര്‍, കടമ്മനിട്ട രാമകൃഷ്ണന്‍, ഡോ. എം ലീലാവതി, നിലമ്പൂര്‍ ആയിഷ, ശരത്ചന്ദ്ര മറാഠേ, ടി ജെ എസ് ജോര്‍ജ്, റൊണാള്‍ഡ് ഇ ആഷര്‍, എന്‍ കെ ലീലാകുമാരിയമ്മ, ഡോ. യു ആര്‍ അനന്തമൂര്‍ത്തി, മധു, എം കെ സാനു, ഡോ. വി പി ഗംഗാധരന്‍ എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കിയത്.
എം ടി വാസുദേവന്‍ നായര്‍ ചെയര്‍മാനായ ജൂറിയില്‍ എം എ റഹ്മാന്‍, ബാബു മേത്തര്‍ എന്നിവരാണ് അംഗങ്ങള്‍.
കെ കെ സുധാകരന്‍, പി ശംസുദ്ദീന്‍, സി വി റപ്പായി എന്നിവര്‍ ദോഹയില്‍ നിന്നുള്ള ജൂറി അംഗങ്ങളാണ്.