Connect with us

National

ഗ്രൂപ്പ് കളി അനുവദിക്കില്ല; അല്ലാത്തവര്‍ക്ക് പാര്‍ട്ടി വിടാമെന്ന് രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ശക്തമായ താക്കീത്. പാര്‍ട്ടില്‍ ഇനി ഗ്രൂപ്പ് കളി അനുവദിക്കില്ലെന്ന് രാഹുല്‍ കേരളത്തിലെ നേതാക്കളെ അറിയിച്ചു. പാര്‍ട്ടിയാണ് വലുത്, അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ നിന്നാല്‍ മതി, അല്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കൂട്ടുത്തരവാദിത്തമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടുകള്‍ക്ക് രാഹുല്‍ പിന്തുണയറിയിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഇനി വീതംവെപ്പുണ്ടാകില്ലെന്നും കേരളത്തിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരള നേതാക്കളുമായി നടത്തിയ വിശാല യോഗത്തിലാണ് രാഹുല്‍ തന്റെ നിലപാട് കടുപ്പിച്ചത്.

പാര്‍ട്ടിയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള എഴുപതോളം നേതാക്കളും ക്ഷണിതാക്കളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കെപിസിസി വൈസ് പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍, മുന്‍ ഗവര്‍ണര്‍മാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Latest