Connect with us

Kerala

വേള്‍ഡ് മാര്‍ക്കറ്റിലെ തട്ടിപ്പ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും

Published

|

Last Updated

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ നാടന്‍ പച്ചക്കറികള്‍ എന്ന പേരില്‍ തമിഴ് നാട്ടില്‍ നിന്നുള്ള മൂന്നാംകിട ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്കണ്ടെത്തിയതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്നുതന്നെ നടപടി സ്വീകരിക്കും. വേള്‍ഡ് മാര്‍ക്കറ്റ് മാനേജര്‍ അടക്കം ചില ഉദ്യോഗസ്ഥര്‍ക്കെതിരെയാകും നടപടി.

ഹോര്‍ട്ടികോര്‍പ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നാണ് സൂചന. ഇന്നുരാവിലെ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇവിടെ മിന്നല്‍ പരിശോധന നടത്തിയാണ് വന്‍ വെട്ടിപ്പും അഴിമതിയും കണ്ടെത്തിയത്. പരിശോധനയില്‍ നിലവാരമില്ലാത്ത പച്ചക്കറികള്‍ വ്യാപകമായി കണ്ടെത്തുകയായിരുന്നു. കേരളത്തില്‍ സുലഭമായ പച്ചക്കറികളും തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച് നാടന്‍ പച്ചക്കറികളെന്ന പേരില്‍ വില്‍ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തക്കാളിയും പയറുമെല്ലാം തമിഴ്‌നാട്ടില്‍ നിന്നുളളതാമെന്നാണ് മന്ത്രിയും ഒപ്പമുണ്ടായിരുന്ന കാര്‍ഷിക വകുപ്പു സെക്രട്ടറി രാജു നാരായണ സ്വാമിയും കണ്ടെത്തിയത്. പൂര്‍ണമായും നാടന്‍ കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന പച്ചക്കറിയാണ് ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ സംഭരിക്കുന്നതും വില്‍ക്കുന്നതുമാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നുളള പച്ചക്കറികളാണ് ഇവിടെ വില്‍ക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഇവിടത്തെ രേഖകളെല്ലാം പിടിച്ചെടുത്തിട്ടുണ്ട്.

Latest