Connect with us

Malappuram

താനൂര്‍ റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി

Published

|

Last Updated

താനൂര്‍: താനൂര്‍ റെയില്‍വേ സറ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് മലപ്പുറം പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്ത യുവാവിനെ താനൂര്‍ പോലീസ് അറസ്റ്റു ചെയ്തു. താനൂര്‍ കണ്ണംകുളം കള്ളിയത്ത് ഇസ്മാഈലി(35)നെയാണ് താനൂര്‍ സി ഐ ബിജോയി, എസ് ഐ സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. ഉച്ചക്ക് 1.20ഓടെ മലപ്പുറം പോലീസ് കണ്‍ട്രോള്‍ റൂമിലെത്തിയ സന്ദേശം ഉടന്‍ തിരൂര്‍ ഡി വൈ എസ്പി ഓഫീസിലിലേക്കും താനൂര്‍ പോലീസിനും കൈമാറി. ഡി വൈ എസ് പി. കെ വി സന്തോഷ്, താനൂര്‍ സി ഐ, എസ് ഐ, തിരൂര്‍ റെയില്‍വെ എ എസ് ഐ ദീപക്, റെയില്‍വേ കോണ്‍സ്റ്റബിള്‍ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി പരിശോധന നടത്തി. മലപ്പുറത്തു നിന്നും ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥരായ സോണി ജേക്കബ്, സുനില്‍ കണ്ണംകുളത്ത്, ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരായ ഷിബു, കൃഷണപ്രസാദ്, ഹീറോ എന്നപോലീസ് ഡോഗ് എത്തിയിരുന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. കോഴിക്കോട് നിന്നും എത്തിയ റെയില്‍വേ ഉദ്യോഗസ്ഥന്‍ അബ്ദുല്‍ സലാം സ്ഥിതിഗതികള്‍ വിലയിരുത്തി. ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവിന് മാനസികമായി തകര്‍ച്ച ഉള്ളതായി പോലീസ് പറഞ്ഞു.

Latest