Connect with us

Kerala

കൃഷിക്കും വിദ്യാഭ്യാസത്തിനും ഊന്നല്‍; ആദ്യ ബജറ്റ് ജനപ്രിയമാക്കി തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം:  സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളോടെ ധനമന്ത്രി തോമസ് ഐസക് പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. കൃഷിക്കും പൊതുവിദ്യാഭ്യാസത്തിനുമാണ് ബജറ്റില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയിരിക്കുന്നത്. 2014ലെ യുഡിഎഫ് സര്‍ക്കാരിന്റെ നെല്‍വയല്‍ നികത്തല്‍ നിയമം റദ്ദാക്കും. നെല്‍കൃഷി, ജൈവ പച്ചക്കറി, നാളികേരം, കുരുമുളക് തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശങ്ങളുണ്ട്.

പൊതുവിദ്യഭ്യാസ മേഖലയുടെ ഗുണനിലവാരമുയര്‍ത്താന്‍ ബജറ്റില്‍ നിര്‍ദേശങ്ങളുണ്ട്. സംസ്ഥാനത്തെ 1000 സ്‌കൂളുകള്‍ നടക്കാവ് സ്‌കൂള്‍ മാതൃകയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും. എട്ടാംക്ലാസ് വരേയുള്ള കുട്ടികള്‍ക്ക് യൂണിഫോം സൗജന്യമായി നല്‍കും. ഉന്നത വിദ്യാഭ്യാസ മേഖലക്കും നിരവധി പദ്ധതികള്‍ ബജറ്റിലുണ്ട്.

വനിതകള്‍, മൂന്നാംലിംഗക്കാര്‍, ഭിന്നശേഷിക്കാര്‍, ആദിവാസികള്‍ തുടങ്ങിയ പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കും ബജറ്റില്‍ പദ്ധതികളുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് ബജറ്റ് പറയുന്നു. സ്ത്രീകള്‍ക്കായി ശുചി മുറികള്‍ സ്ഥാപിക്കും. 60 വയസ് കഴിഞ്ഞ മൂന്നാംലിംഗക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കും. ആദിവാസികളുടേയും ഭിന്നശേഷിക്കാരുടേയും വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനുള്ള വിവിധ നിര്‍ദേശങ്ങളും ബജറ്റിലുണ്ട്.

പ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍

  • എല്ലാ പെന്‍ഷനുകളും 1000 രൂപയാക്കി ഉയര്‍ത്തും
  • ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ്ഭൂമി നല്‍കും
  • കുടുംബശ്രീക്ക് 50 കോടി
  • വയോമിത്രം പദ്ധതിക്ക് ഒന്‍പത് കോടി രൂപ
  • മാരക രോഗങ്ങള്‍ക്ക് ചികില്‍സ സൗജന്യമാക്കും
  • ഇതര സംസ്ഥാന തൊഴിലാളി ക്ഷേമത്തിന് നിയമനിര്‍മാണം
  • ആദിവാസികള്‍ക്ക് പാര്‍പ്പിട പദ്ധതി നടപ്പാക്കും
  • കേരള പിന്നോക്ക വികസ കോര്‍പറേഷന്‍ 10 കോടി
  • മുന്നോക്ക വികസന കോര്‍പറേഷന് 35 കോടി
  • സാമ്പത്തിക മാന്ദ്യ വിരുദ്ധ പാക്കേജിന് 12000 കോടി
  • ഭിന്നശേഷിക്കാര്‍ക്ക് ധനസഹായം
  • തീവ്ര രോഗമുള്ളവരെ പരിചരിക്കുന്നവര്‍ക്ക് 600 രൂപ പെന്‍ഷന്‍
  • പട്ടികജാതി പട്ടികവര്‍ഗ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തും
  • സൗജന്യ റേഷന്‍ വിപുലീകരിക്കാന്‍ 300 കോടി
  • സ്‌നേഹപൂര്‍വം പദ്ധതിക്ക് 10 കോടി
  • നാളികേര സംരക്ഷണത്തിന് 25 കോടി
  • 2014ലെ നെല്‍വയല്‍ നികത്തല്‍ നിയമം റദ്ദാക്കി
  • നെല്‍കൃഷിക്കുള്ള സബ്‌സിഡി വര്‍ധിപ്പിച്ചു
  • നെല്‍സംഭരണത്തിന് 350 കോടി
  • ചക്കയെ കുറിച്ചുള്ള ഗവേഷണ സ്ഥാപനം തുടങ്ങുന്നതിന് അഞ്ച് കോടി
  • നാളികേര പാര്‍ക്കുകള്‍ സ്ഥാപിക്കും
  • കന്നുകുട്ടി പരിപാലനത്തിന് 50 കോടി രൂപ
  • മണ്‍സൂണ്‍ കാലത്ത് മത്സത്തൊഴിലാളികള്‍ക്ക് 3600 കോടി രൂപ സഹായം
  • മരുന്ന് നിര്‍മാണത്തിനായി കെഎസ്ഡിപിയുടെ നേതൃത്വത്തില്‍ ഫാക്ടറി വരും
  • റബര്‍വില സ്ഥിരതാ പദ്ധതി തുടരും; 500 കോടി രൂപ വിലയിരുത്തി
  • കടക്കെണിയിലായ ക്ഷീര കര്‍ഷകര്‍ക്ക് 5 കോടി
  • കടല്‍ഭിത്തി നിര്‍മാണത്തിന് 300 കോടി രൂപ വകയിരുത്തും.മല്‍സ്യബന്ധന
  • മേഖലയില്‍ കടാശ്വാസപദ്ധതി വീണ്ടും. ഇതിനായി 50 കോടി രൂപ
  • സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 8 വരെ സൗജന്യ യൂണിഫോം
  • ചകിരി ഉല്‍പാദനത്തിന് 50% സബ്‌സിഡി
  • കയര്‍ മേഖലക്ക് 100 കോടിയുടെ വിലസ്ഥിരതാ പദ്ധതി
  • കൈത്തറി മേഖലക്ക് 30 കോടി രൂപ
  • അന്തര്‍ദേശിയ നിലവാരമുള്ള 1000 സ്‌കൂളുകള്‍
  • ഹയര്‍സെക്കന്‍ഡറി/ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ആസ്ഥാനമന്ദിരം പണിയാന്‍ 20 കോടി.
  • ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും
  • സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരമുയര്‍ത്താന്‍ 1000 കോടി
  • അന്തര്‍ദേശീയ നിലവാരമുള്ള 1000 സ്‌കൂളുകള്‍ എന്ന വാഗ്ദാനം അഞ്ച് വര്‍ഷത്തിനകം നടപ്പാക്കും
  • സ്‌കൂളുകള്‍ ഹൈടക് ആക്കാന്‍ 500 കോടി
  • കശുവണ്ടി മേഖലക്കായി 100 കോടി രൂപ വകയിരുത്തി
  • എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 10 കോടി രൂപ ധനസഹായം
  • തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, മഹാരാജാസ്, ബ്രണ്ണന്‍ കോളേജ്, കേരളവര്‍മ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവയെ ഡിജിറ്റല്‍ കോളേജുകളാക്കി മാറ്റും
  • തദ്ദേശസ്ഥാപനങ്ങള്‍ക്കും കടപ്പത്രം ഇറക്കാന്‍ അനുമതി
  • ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ സാങ്കേതികനിലവാരം ഉയര്‍ത്താന്‍ 500 കോടി രൂപയുടെ പദ്ധതി.
  • അണ്‍ എയ്ഡഡ് സ്‌കൂളുകളുടേതിനെക്കാള്‍ സൗകര്യം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലഭ്യമാക്കും
  • കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് 100 കോടി
  • സംസ്ഥാനത്തെ 52 ആര്‍ട്‌സ്, സയന്‍സ് കോളജുകളുടെ നിലവാരം ഉയര്‍ത്താന്‍ 500 കോടി രൂപ.
  • യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഒരു മെഡിക്കല്‍ കോളേജും വേണ്ടെന്ന് വെക്കില്ല
  • തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എയിംസ് നിലവാരത്തിലേക്കുയര്‍ത്തും
  • വാട്ടര്‍ അതോറ്റിയെ അഞ്ച് വര്‍ഷത്തിനകം ലാഭമോ നഷ്ടമോ ഇല്ലാത്തതാക്കി മാറ്റും
  • വാട്ടര്‍ അതോറിറ്റി സര്‍ക്കാരിന് നല്‍കാനുള്ള 1004 കോടി രൂപ എഴുതിത്തള്ളും
  • അഞ്ച് വര്‍ഷവും വെള്ളക്കരം വര്‍ധിപ്പിക്കില്ല. ജലചോര്‍ച്ച തടയുന്നതിന്അറ്റകുറ്റപ്പണി ഉറപ്പാക്കും
  • കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ 1000 രൂപയാക്കി
  • 17 ബൈപാസുകള്‍ക്ക് 375 കോടി രൂപ അനുവദിച്ചു
  • ശബരിമല മാസ്റ്റര്‍പ്ലാന് 150 കോടി രൂപ
  • മാന്ദ്യവിരുദ്ധ പാക്കേജില്‍ 5000 കോടിയുടെ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍
  • അതിവേഗ റെയില്‍ പാതയുടെ പഠനം ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഇതിന് 50 ലക്ഷം മാറ്റിവെച്ചു
  • 137 റോഡുകള്‍ക്കായി 2800 കോടി രൂപ
  • എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് നിലനിര്‍ത്തും
  • മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടേയും മുകളില്‍ സൗരോര്‍ജ പാനലുകള്‍
  • നബാര്‍ഡ് ഗ്രീന്‍ ഫണ്ടില്‍ നിന്ന് 200 കോടി സഹായം
  • ശബരി റെയില്‍ പാതക്ക് 50 കോടി ധനസഹായം
  • ആലപ്പുഴയില്‍ മൊബിലിറ്റി ഹബ്
  • കെഎസ്ആര്‍ടിസി ബസുകള്‍ സിഎന്‍ജിയാക്കും; കടഭാരം കുറക്കും
  • കൊച്ചി കേന്ദ്രമാക്കി 1000 സിഎന്‍ജി ബസുകള്‍
  • ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കും
  • ടൂറിസം മേഖലയില്‍ നാലുലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കും
  • പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 100 കോടി
  • സംസ്ഥാന വ്യാപകമായി അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും
  • എറണാകുളംപാലക്കാട് വ്യവസായ ഇടനാഴി സ്ഥാപിക്കും
  • പൊന്‍മുടി റോപ്‌വേക്കും വികസനത്തിനും 200 കോടി
  • പുരാതന സ്‌പൈസസ് ടൂറിസം സര്‍ക്യൂട്ടാക്കാന്‍ 18 കോടി
  • അഞ്ച് വര്‍ഷത്തിനകം 1500 സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് സഹായം നല്‍കും
  • സൗജന്യ എല്‍ഇഡി ബള്‍ബ് പദ്ധതിക്ക് 250 കോടി രൂപ അനുവദിക്കും
  • കുടുംബശ്രീക്ക് 4% പലിശക്ക് വായ്പ ലഭ്യമാക്കും
  • സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കും
  • കുടുംബശ്രീ ബജറ്റ് വിഹിതം 200 കോടിയാക്കി
  • മുഴുവന്‍ പൗരന്‍മാരുടേയും ആരോഗ്യനില പരിശോധിക്കും
  • ബജറ്റ് രേഖകള്‍ക്കൊപ്പം ഇനി ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും
  • ആറ്റുകാല്‍ ക്ഷേത്ര വികസന പ്ലാനിന് 100 കോടി
  • വയനാടിനെ കാര്‍ബണ്‍ തുലിത ജില്ലയാക്കാന്‍ പ്രത്യേക പദ്ധതി
  • പോലീസിന്റെ നവീകരണത്തിന് 40 കോടി രൂപ
  • വനിതകള്‍ക്കായി പൊതു ശുചിമുറികള്‍ സ്ഥാപിക്കും
  • കുട്ടനാടിന്റെ പരിസ്ഥിത പുനഃസ്ഥാപന പദ്ധതി നടപ്പാക്കാന്‍ 50 കോടി
  • ജൂണ്‍ മാസത്തിലെ നികുതി വരുമാനത്തില്‍ 25 ശതമാനം വര്‍ധന
  • നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ ഒമ്പതിന പരിപാടി
  • വാണിജ്യ വകുപ്പുകളില്‍ സൈബര്‍ ഫോറന്‍സിക് സെല്‍
  • നികുതി വരുമാനം 25% കൂട്ടും
  • ചെക്ക് പോസ്റ്റുകളില്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പെടുത്തും
  • വാണിജ്യ നികുതി വകുപ്പിന്റെ തന്നിഷ്ടപ്രകാരമുള്ള കട സന്ദര്‍ശനങ്ങള്‍ ഒഴിവാക്കും
  • ജിഎസ്ടി വന്നാലും കേരളത്തില്‍ ചെക്ക് പോസ്റ്റുകള്‍ തുടരും
  •  പാക്കറ്റ് ഗോതമ്പ് ഉല്‍പന്നങ്ങളുടെ വില കൂടും
  • പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റുകളുടെ വില വര്‍ധിക്കും
  • അമ്പലപ്പുഴയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയുടെ നികുതി കുടിശ്ശിക എഴുതിത്തള്ളും
  • തുണിത്തരങ്ങളുടെ വില വര്‍ധിക്കും
  • ഹോട്ടല്‍ മുറികളുടെ വാടക കൂടും
  • വെളിച്ചെണ്ണക്ക് വില കൂടും
  • ബസ്മതി അരിക്ക് വില കൂടും
  • പാക്കറ്റിലെ ഗോതമ്പ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി
  • ബര്‍ഗ്ഗര്‍, പിസ, പാസ്ത തുടങ്ങിയ ബേക്കറി
  • സാധനങ്ങള്‍ക്ക് 14 ശതമാനം നികുതി
  • തേങ്ങയുടെ താങ്ങുവില 25ല്‍ നിന്ന് 27 ആക്കി ഉയര്‍ത്തി
  • വ്യാപാരികളുടെ പ്രശ്‌ന പരിഹാരത്തിന് ആധുനിക സംവിധാനം
  • പൊതുജനങ്ങള്‍ക്ക് ബില്‍ അപ്‌ലോഡ് ചെയ്യാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍
  • നികുതി പിരിവ് കൃത്യത ഉറപ്പുവരുത്താനുള്ള സമ്മാന പദ്ധതി പുനസ്ഥാപിക്കും
  • ഓരോ വകുപ്പിലെയും ധനവിനിമയം വിലയിരുത്തുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ നടപ്പാക്കും.
  • വാണിജ്യ നികുതി വകുപ്പിന്റെ തന്നിഷ്ടപ്രകാരമുള്ള കട സന്ദര്‍ശനങ്ങള്‍ ഒഴിവാക്കും
  • ചെക്ക് പോസ്റ്റുകളില്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പെടുത്തും
  • നികുതി വരുമാനം 25% കൂട്ടും
  • വാണിജ്യ വകുപ്പുകളില്‍ സൈബര്‍ ഫോറന്‍സിക് സെല്‍
  • നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ ഒമ്പതിന പരിപാടി
  • ജൂണ്‍ മാസത്തിലെ നികുതി വരുമാനത്തില്‍ 25 ശതമാനം വര്‍ധന

Latest