Connect with us

Kerala

ചരക്ക് വാഹനങ്ങളുടെ നികുതി 10% വര്‍ദ്ധിപ്പിക്കും; പഴയവാഹനങ്ങള്‍ക്ക് ഹരിത നികുതി

Published

|

Last Updated

തിരുവനന്തപുരം:ചരക്ക് വാഹനങ്ങളുടെ നികുതി 10% കൂട്ടുന്നതിന് ബജറ്റില്‍ തീരുമാനം. ടൂറിസ്റ്റ് ബസ് നികുതി കൂടും, അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഇത് ബാധകമാകും. ബസുകളുടെ നികുതി വിസ്തൃതി അനുസരിച്ച്, സീറ്റ് മാനദണ്ഡമാക്കില്ല. പഴയവാഹനങ്ങള്‍ക്ക് ഹരിത നികുതി ഈടാക്കും. 200 മുതല്‍ മുന്നൂറ് രൂപ വരെ നികുതിയാണ് ഈടാക്കുക. 10 വര്‍ഷത്തിലേറെ പഴക്കമുള്ളവയ്ക്കായിരിക്കും ഇത് ബാധകമാകുക. ടൂറിസ്റ്റ് ബസ് നികുതി കൂട്ടുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഇത് ബാധകമാകും.

സംസ്ഥാനത്ത് റജിസ്‌ട്രേഷന്‍ നിരക്ക് കൂടും. ഒഴിമുറി, ധനനിശ്ചയം, ഭാഗാധാരം എന്നിവയ്ക്ക് നിരക്ക് കൂടും. ആയിരം രൂപ പരിധി ഒഴിവാക്കും. വിലയാധാരങ്ങള്‍ക്ക് ആറുശതമാനമെന്നത് എട്ടുശതമാനമാക്കും