Connect with us

International

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സത്താര്‍ ഇദി അന്തരിച്ചു

Published

|

Last Updated

ഇസ്‌ലാമബാദ്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും പാക്കിസ്ഥനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ഇദി ഫൗണ്ടേഷന്റെ സ്ഥാപകനുമായ അബ്ദുള്‍ സത്താര്‍ ഇദി(92) അന്തരിച്ചു. വ്യക്ക സംബന്ധമായ അസുഖം മൂലം കറാച്ചിയിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകനും സംഘടനയുടെ മാനേജിംഗ് ട്രസ്റ്റിയുമായ ഫൈസലാണ് മരണവിവരം ലോകത്തെ അറിയിച്ചത്.
പാക്കിസ്ഥാന്റെ ഫാദര്‍ തെരേസ എന്നറിയപ്പെടുന്ന മുനഷ്യാവകാശ പ്രവര്‍ത്തകന്‍ അബ്ദുള്‍ സത്താര്‍ ഇദി 1951-ലാണ് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. 1928ല്‍ ഗുജറാത്തിലെ ജൂനാഘറില്‍ ജനിച്ച അദ്ദേഹം ഇന്ത്യ-പാക് വിഭജനത്തോടെയാണ് പാക്കിസ്ഥാനിലെത്തിയത്. ചെറുപ്പകാലം മുതല്‍ നിരവധി കഷ്ടതകള്‍ അനുഭവിച്ച ഇദി തന്റെ ജീവിതം ആരോരുമില്ലാത്തവര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു.

Latest