Connect with us

Malappuram

കൂളിമാട് പാലത്തിന് ബജറ്റില്‍ 25 കോടി രൂപ അനുവദിച്ചു

Published

|

Last Updated

എടവണ്ണപ്പാറ: കോഴിക്കോട് – മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ചാലിയാറിന് കുറുകെ നിര്‍മിക്കാനുദേശിക്കുന്ന കൂളിമാട് പാലത്തിന് പിണറായി സര്‍ക്കാറിന്റെ കന്നി ബജറ്റില്‍ 25 കോടി രൂപ അനുവദിച്ചു. 1475 കോടി രൂപ പാലങ്ങള്‍ക്കും റോഡിനും നീക്കി വെച്ചതില്‍ 68 പാലങ്ങളില്‍ 29 ാം മത്തെ പാലമാണ് കൂളിമാട് കടവ് പാലം.
വയനാട് ജില്ലയിലുള്ളവര്‍ക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ട്, കാലിക്കറ്റ് സര്‍വകലാശാല, ശബരിമല തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദൂരം ഗണ്യമായി കുറക്കും. മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ്, കെ എം സി ടി ആശുപത്രി, ചാത്തമംഗലം എന്‍ജിനീയറിംഗ് കോളജ് എന്നിവിടങ്ങളിലേക്കും ദൂരം കുറയും. 2002 ല്‍ പ്രൊപ്പോസല്‍ പാസാവുകയും 2004 ല്‍ മണ്ണ് പരിശോധനയും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയായി. അക്കാലത്ത് 12 അരക്കോടി രൂപയായിരുന്നു കണക്കാക്കിയിരുന്നത്. പദ്ധതി നടപ്പാക്കുന്നതിന് കാല താമസം നേരിട്ടതിനാല്‍ ഇപ്പോള്‍ 26 കോടി രൂപയാണ് തുക കണക്കാക്കുന്നത്.
പാലത്തിന്റെ അപ്രോച്ച് റോഡിനായി കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ കളിമാടില്‍ 17 പേര്‍ക്ക് ഭൂമി നഷ്ടപ്പെട്ടിരുന്നു. ഇവിടെ 35 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കിയിരുന്നു. എന്നാല്‍ പാലം അവസാനിക്കുന്ന മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ മപ്രത്ത് ഏഴ് പേര്‍ക്ക് ഭൂമി നഷ്ടപെട്ടു. ഇവര്‍ക്കുള്ള നഷ്ട പരിഹാര തുക അടുത്ത് തന്നെ വിതരണം ചെയ്യും. 250 മീറ്റര്‍ നീളത്തില്‍ 10 തൂണുകളുമാണ് പാലത്തിനുണ്ടാവുക. പാലത്തിന് അനുമതി വൈകിയതില്‍ പ്രതിഷേധിച്ച് ഇരു ജില്ലകളിലെയും ജനങ്ങള്‍ തോണി കളുപയോഗിച്ച് പ്രതീകാത്മക പാലം നിര്‍മിച്ചിരുന്നു.കുന്ദമംഗലം നിയോജക മണ്ഡലം എം എല്‍ എ പി ടി എ റഹീമിന്റെ പ്രത്യേക ശ്രമ ഫലമായാണ് 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബജറ്റില്‍ ഉള്‍പെടുത്താനായത്. പാലം ബജറ്റില്‍ ഉള്‍പ്പെട്ടതില്‍ കൂളിമാടും മപ്രുറത്തും നാട്ടുകാര്‍ ആഹ്ലാദ പ്രകടനം നടത്തി.

Latest