Connect with us

Kerala

കാസര്‍കോട് ജില്ലയില്‍ നിന്ന് 15 പേരെ കാണാതായ സംഭവം; അതീവ ഗൗരവമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി: കാസര്‍കോട് ജില്ലയില്‍ നിന്ന് 15 പേരെ കാണാതായ സംഭവം അതീവ ഗൗരവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധിക്കേണ്ട വിഷയമാണിത്. പാലക്കാട് നിന്നും സമാന രീതിയിലുള്ള തിരോധാനം ഉണ്ടായിട്ടുണ്ടെന്നും പിണറായിവിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജൂണ്‍ അഞ്ചാം തീയതി മുതലാണ് കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് അഞ്ച് കുടുംബങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെ 15 മലയാളികളെ കാണാതായത്. ബിസിനസ് ആവശ്യാര്‍ത്ഥം ശ്രീലങ്കയിലേക്ക് പോകുകയാണെന്നാണ് ഇവര്‍ ബന്ധുക്കളെ അറിയിച്ചിരുന്നത്. മാസങ്ങള്‍ക്ക് ശേഷമാണ് തീവ്രവാദ സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചത്.

പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ട് കാണാതായവരുടെ തീവ്രവാദബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചതായാണ് വിവരം.