Connect with us

Palakkad

ആനയെ ഓടിക്കാന്‍ വനപാലകരുടെകൈയില്‍ പടക്കം മാത്രം

Published

|

Last Updated

പാലക്കാട്: ആനയെ ഓടിക്കാനും കൃഷി സംരക്ഷിക്കാനും വനപാലകരുടെ കൈയിലുള്ളത് പടക്കം മാത്രം.
കൊട്ടേക്കാട് ഭാഗത്ത് കൃഷിയിടങ്ങളില്‍ ആനയിറങ്ങുന്നത് പതിവായിരിക്കയാണ്. താത്കാലികമായി ആനയെ പടക്കം പൊട്ടിച്ച് പേടിപ്പിച്ച് കാട് കയറ്റുക മാത്രമാണ് ഇപ്പോള്‍ ഇതിനുള്ള പോംവഴി. എന്നാല്‍ പിറ്റേന്നുതന്നെ ഇവ ഇവ കാടിറങ്ങും. മലമ്പുഴ ദ്രുതകര്‍മ സേനയില്‍ (ആര്‍ ആര്‍ ടി) ജീവനക്കാരുടെ കുറവുമുണ്ട്.
അഞ്ച് ഗാര്‍ഡും ഒരു ഫോറസ്റ്ററുമാണ് വേണ്ടത്, എന്നാല്‍ ഇവിടെ ഉള്ളത് ഗാര്‍ഡ് മാത്രമാണ്. ഇവര്‍ക്ക് വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കുക മാത്രമല്ല, 20 സ്‌ക്വയര്‍ കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന വനസംരക്ഷണത്തിന്റെ ചുമതലകൂടിയുണ്ട്. നിലവില്‍ ഇവര്‍ക്കുള്ളത് 17 വര്‍ഷം പഴക്കമുള്ള വാഹനമാണ്. ഇത് പലപ്പോഴും നിന്നുപോകുമെന്ന പരാതിയുമുണ്ട്. സ്വന്തം ബൈക്കുകളാണ് ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. നിര്‍ദിഷ്ട പ്രദേശം ഹൈവേക്കടുത്താണ് ഇതിനാല്‍ പകല്‍ സമയങ്ങളില്‍ പടക്കം പൊട്ടിച്ചോമറ്റോ വന്യമൃഗങ്ങളെ ഓടിക്കുന്നതിന് നിയന്ത്രണം വേണം.
ജനവാസമേഖല ആയതിനാല്‍ പേടിച്ചോടുന്ന ആനകള്‍ ഇവിടേക്കെത്തിയാല്‍ ആളപായമുണ്ടാവാം. മാത്രമല്ല അടുത്ത് റെയില്‍വേ ട്രാക്കുള്ളതിനാല്‍ ഇത് വന്യമൃഗങ്ങളെ ഓടിക്കുന്നതിന് നിയന്ത്രണം വേണം. ജനവാസമേഖല ആയതിനാല്‍ പേടിച്ചോടുന്ന ആനകള്‍ ഇവിടേക്കെത്തിയാല്‍ ആളപായമുണ്ടാവാം. മാത്രമല്ല അടുത്ത് റെയില്‍വേ റെയില്‍വേ ട്രാക്കുള്ളതിനാല്‍ ഇത് വന്യമൃഗങ്ങളുടെ ജീവനും അപകടത്തിലാക്കാം. മഴയായതോടെ പടക്കം ഉപയോഗിച്ച് ആനയെ ഓടിക്കുക എന്നത് ഫലപ്രദമാകില്ല. ഇതിനായി അതിര്‍ത്തികളില്‍ കിടങ്ങ് കുഴിക്കുകയോ വൈദ്യുതവേലി നിര്‍മിക്കുകയോ ചെയ്യണം. ഇതിനുള്ള യാതൊരുനടപടിയും വകുപ്പുതലത്തില്‍ കൈക്കൊണ്ടിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കൊട്ടേക്കാട് പ്രദേശത്ത് കൃഷിനാശം വരുത്തിയ കാട്ടാനകളെ ഏതാനും ദിവസം മുമ്പ് കാട്ടിലേക്ക് ഓടിച്ചു വിട്ടിരുന്നു. എന്നാല്‍ അവ വീണ്ടും ജനവാസമേഖലയിലേക്ക് തിരിച്ചെത്തുകയാണുണ്ടായത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ഇപ്പോള്‍ ജനങ്ങളുടെയും വനപാലകരുടെയും ആവശ്യം.

ചിന്നപ്പറമ്പില്‍
കാട്ടാനയുടെ ആക്രമണം
കള്ളമല: ചിന്നപ്പറമ്പില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാനക്കൂട്ടം അക്രമാസക്തമായി. കഴിഞ്ഞ ദിവസം രാവിലെയാണ് ചിന്നപ്പറമ്പില്‍ കുട്ടിയാനയുള്‍പ്പെടെ അഞ്ചംഗസംഘം പ്രത്യക്ഷപ്പെട്ടത്. ടാറിംഗ് റോഡിലൂടെ കൂട്ടമായി നടകൊണ്ട ആനക്കൂട്ടം ചിലസമയം അക്രമാസക്തമായി ജനങ്ങളെ ഓടിച്ചു. കള്ളമല, കല്‍ക്കണ്ടി, വണ്ടംപാറ, ഒമ്മല, ചിന്നപ്പറമ്പ് പ്രദേശങ്ങില്‍ കാട്ടാന നിത്യസന്ദര്‍ശകരായി, പകല്‍സമയത്തും റോഡിലൂടെ വിഹരിക്കുന്ന കാട്ടാനകള്‍ ജനങ്ങള്‍ക്ക് ഭീഷണിയായി വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്കും തിരിച്ചും കാല്‍നടയായാണ് യാത്രചെയ്യുന്നത്.
കള്ളമല, കല്‍ക്കണ്ടി, മുക്കാലി ഭാഗങ്ങളില്‍ നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്കെത്തുന്നവര്‍ക്കും കൂലിപ്പണിക്കാര്‍ക്കും കാട്ടാന പേടിസ്വപ്‌നവുമായി.കഴിഞ്ഞദിവസം ആനമൂളി ചുരത്തില്‍ പാലവളവിനു സമീപം കെ എസ് ആര്‍ ടി സി ബസും മറ്റു വാഹനങ്ങളും ആനക്കൂട്ടം തടഞ്ഞു. അഗളിയില്‍ നിന്നെത്തിയ കാട്ടാന സ്‌ക്വാഡ് ജീവനക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥപരും നാട്ടുകാരും ചേര്‍ന്നാണ് കാട്ടാനകളെത്തി ആനമൂളി വനത്തിലേക്കുവിട്ടത്. ഏതുസമയവും ആനക്കൂട്ടം തിരിച്ചെത്തുമെന്നുള്ളഭയപ്പാടിലാണ് പ്രദേശത്തെ കുടിയേറ്റ കര്‍ഷകരും ആദിവാസികളും.
വനമേഖലകളില്‍ നിന്നും വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തിലേക്ക് പ്രവേശിക്കാത്തവിധം ഇലക്ട്രിക് ഫെന്‍സിംഗ്് നടത്തിയോ മറ്റുമാര്‍ഗങ്ങളുപയോഗിച്ചോ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

ആളിയാറില്‍
സന്ദര്‍ശകരെ
പരിഭ്രാന്തിയിലാക്കി
കാട്ടാനക്കൂട്ടം
പാലക്കാട്: ആളിയാര്‍ ഡാം റോഡില്‍ സന്ദര്‍ശകരെ പരിഭ്രാന്തിയിലാഴ്ത്തി കാട്ടാനക്കൂട്ടം. മൂന്നു മണിക്കൂറോളം റോഡില്‍ നിലയുറപ്പിച്ച കാട്ടാനകളെ വനംവകുപ്പ് അധികൃതരെത്തി പടക്കം പൊട്ടിച്ച് കാട്ടിലേക്കു കയറ്റി വിടുകയായിരുന്നു.
കഴിഞ്ഞദിവസം ഉച്ച ക്ക് പന്ത്രണ്ടോടെയാണ് നാലു കാട്ടാനകളും കുട്ടിയും റോഡ് കീഴടക്കിയത്. ഇതോടെ ആളിയാര്‍ ഡാമിലേക്കുള്ള സന്ദര്‍ശകര്‍ വഴിയില്‍ കുടുങ്ങി. വനംവകുപ്പ് അധികൃതരെത്തി ആനകളെ കാട്ടിലേക്കു കയറ്റിവിടാനുള്ള ശ്രമം മൂന്നു വരെ തുടര്‍ന്നു.
പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് ആനകള്‍ കാടു കയറിയത്. രണ്ടു ദിവസം മുന്‍പും ഇവിടെ കാട്ടാനക്കൂട്ടം വഴി മുടക്കിയിരുന്നു. കാട്ടാനകളുടെ ശല്യം രൂക്ഷമായാല്‍ ആളിയാര്‍ ഡാമിലേക്കുള്ള സന്ദര്‍ശകര്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Latest