Connect with us

Palakkad

ഡോക്ടര്‍മാര്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു

Published

|

Last Updated

പാലക്കാട്: ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. ഡി എം ഒ വിളിച്ചുചേര്‍ത്ത അവലോകനയോഗത്തിന്റെ ആദ്യ ഒരു മണിക്കൂര്‍ ബഹിഷ്‌കരിച്ചായിരുന്നു പ്രതിഷേധം.
ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ കാരണം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് വിവിധ തസ്തികകളിലായി 4,000 രൂപ മുതല്‍ 15,000 രൂപ വരെ കുറയുന്ന സാഹചര്യമാണെന്നു ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ദില്‍ജുമോന്‍, ട്രഷറര്‍ ഡോ എ സുരേഷ്‌കുമാര്‍, താലൂക്ക് കണ്‍വീനര്‍ ഡോ മജീഷ് ആന്റണി, ഡോ വി അഭിജിത്ത്, ഡോ പി ജെ ടാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ ആവശ്യത്തിനു ഡോക്ടര്‍മാരെ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.