Connect with us

Kerala

മെക്രോഫിനാന്‍സ് തട്ടിപ്പ്: സര്‍ക്കാരിനെതിരെ പരസ്യ പ്രതികരണം വേണ്ടന്ന് എസ്എന്‍ഡിപി

Published

|

Last Updated

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെതിരെ പരസ്യ പ്രതികരണം വേണ്ടന്ന് എസ്എന്‍ഡിപി തീരുമാനം. പരസ്യ പ്രതിഷേധങ്ങള്‍ വേണ്ടെന്ന് ശാഖകള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കി. ഇന്ന് ചേര്‍ന്ന വിശാല എസ്എന്‍ഡിപി യോഗത്തിലാണ് തീരുമാനം. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിനെ നിയമപരമായി നേരിടുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് വിശാല യോഗം ചേരുന്നത്.

മൈക്രോഫിനാന്‍സില്‍ താന്‍ അഞ്ചുപൈസയുടെ അഴിമതി നടത്തിയിട്ടില്ലെന്നും ഇതിന്റെ സത്യാവസ്ഥ താഴെത്തട്ടില്‍ എത്തിക്കുന്നതിന് വിശാല യോഗം വിളിക്കുമെന്നും വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്ലാ യൂണിയന്‍ പ്രസിഡന്റുമാരും വെസ്പ്രസിഡന്റുമാരും മറ്റ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേസിന്റെ സത്യാവസ്ഥ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Latest