Connect with us

Ongoing News

സെറീനാ വില്യംസിന് ഏഴാം വിംബിള്‍ഡണ്‍ കിരീടം

Published

|

Last Updated

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ കിരീടം നേടിയ സെറീനാ വില്യംസ്

ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസ് ഓപ്പണ്‍ എറയിലെ തന്റെ 22 -ാം കിരീടവുമായി സ്റ്റെഫി ഗ്രാഫിനൊപ്പം ചരിത്രത്തില്‍ ഇടംപിടിച്ചു. വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ ജര്‍മനിയുടെ ആംഗലിക് കെര്‍ബറെ പരാജയപ്പെടുത്തിയാണ് ടെന്നീസ് ഇതിഹാസ വനിത സ്റ്റെഫി ഗ്രാഫിനൊപ്പം സെറീന ചരിത്രത്തില്‍ ഇടംനേടിയത്. ഇതോടെ വനിതാ സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ താരമായി സെറീന. 24 കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടാണ് ഒന്നാം സ്ഥാനത്ത്.

കലാശപോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം. ആദ്യസെറ്റില്‍ കെര്‍ബറില്‍നിന്നും കടുത്ത പോരാട്ടം നേരിട്ട സെറീന രണ്ടാം സെറ്റില്‍ ആധികാരിക ജയം സ്വന്തമാക്കി. സ്‌കോര്‍: 7-6, 6-3.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കെര്‍ബറില്‍നിന്നേറ്റ പരാജയത്തിനു മധുരപ്രതികാരം കൂടിയായി സെറീനയ്ക്ക് വിംബിള്‍ഡണ്‍. മൂത്ത സഹോദരി വീനസിനൊപ്പം വനിതാ ഡബിള്‍സ് ഫൈനലിലും സെറീന ഇന്ന് കളത്തിലിറങ്ങും.