Connect with us

Socialist

'വിക്ടര്‍ ജോര്‍ജിന് പടം എടുക്കാന്‍ ഇനിയൊരു ദിവസം വാ മഴേ .. '

Published

|

Last Updated

ഓര്‍മ്മപ്പൂക്കള്‍ക്ക് 15 വയസ്. അന്ന് വീട്ടില്‍ പത്രം മനോരമ അല്ലായിരുന്നു , എന്നിട്ടും എന്തിനാണ് ഞാന്‍ ആദ്യം കണ്ട ന്യൂസ്‌ഫോട്ടോഗ്രാഫോറോട് വിക്ടര്‍ ജോര്‍ജ് ആണോ..? എന്നു ചോദിച്ചത്… പിന്നീട് 5 വര്‍ഷത്തിന് ശേഷം ആലപ്പുഴയില്‍ ഇന്റര്‍ വാഴ്‌സിറ്റി കലോല്‍സവവും ചേര്‍ത്തലയിലെ ഒടട സംസ്ഥാന കലോത്സവവും അദ്ദേഹത്തിന്റെ ശിഷ്യനായി കൂടാനുള്ള ഭാഗ്യം സ്വപ്നത്തില്‍ പോലും വിചാരിക്കാത്തതായിരുന്നു… ആവേശത്തോടെ ആയിരുന്നു അദ്ദേഹത്ത്തിന്റെ റോളുകള്‍ ഡെവലപ്പ് ചെയ്യാന്‍ ജോസിലേക്കും ദേവിയിലേക്കും (കളര്‍ ലാബ്) ഓടിയിരുന്നത് ..

ഒരു പച്ച ടീ ഷര്‍ട് , ഒരു റോള്‍ നെഗറ്റീവ് , ഒരു മഴയാത്രയുടെ ഓര്‍മ ഇതായിരുന്നു എനിക്ക് ജേഷ്ഠ സഹോദരന്‍ …
ആലപ്പുഴയില്‍ വന്നെടുത്ത കാംപസ് മോഡല്‍ റൂബിയുടെ ചിത്രങ്ങള്‍ പ്രിന്റ് എടുത്ത ശേഷം അദ്ദേഹം തന്ന നെഗറ്റീവ് മോഡലിംഗ് ഫോട്ടാഗ്രാഫിയുടെ ടെക്‌സ്‌റ് ബുക്കായി ഇന്നും കയ്യിലുണ്ട്. രണ്ടു റോളുകള്‍ എടുത്തതില്‍ ഒരു ഫ്രെയിം പോലും സോഫ്‌റ്റോ കൃത്യത ഇല്ലത്തതോ ഇല്ല . എല്ലാ ചിത്രങ്ങളും മോഡലിംഗ് ഫോട്ടോ ക്ലാസ്സുകളില്‍ പഠിപ്പിക്കാന്‍ പറ്റിയ മികച്ചവ.
ഘമരീേെല ടീ ഷര്‍ട് ആലപ്പുഴയില്‍ വന്നപ്പോള്‍ സമ്മാനിച്ചത് , ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അലമാരയില്‍ നോക്കിയിട്ടു കണ്ടില്ല… എവിടെയിങ്ങിലും മാറി ഇരിക്കുന്നുണ്ടാവും ..!!
ദൂരെ മാറിയിരുന്നു ഞങ്ങളെ കാണുന്നത് പോലെ… !!!

ഇതിലൊക്കെ എന്നെ സന്തോഷിപ്പിച്ചത് മഴ കൊയ്യാന്‍ ആലപ്പുഴയുടെ കടലോരത്തേക്ക് കൂട്ടു വരാമോ എന്നു ചോദിച്ചു കോട്ടയത്തു നിന്നും ഫോണ്‍ ചെയ്തപോള്‍ ആണ് . തുമ്പോളി , ചെത്തി , ഓമനപ്പുഴ തീരത്തൊക്കെ നല്ല തിരയടിക്കല്‍ ആയിരുന്നു. തെങ്ങുകള്‍ കട പുഴകി വീടുകള്‍ കടലെടുത്ത കരള്‍ ഭേദിക്കുന്ന കാഴ്ച എവിടെയും . വലിയൊരു ഓട്ടോ റിക്ഷയില്‍ ആയിരുന്നു കടപ്പുറത്തേക്ക് പോയത്.. മഴയില്‍ പറക്കുന്ന പടുതായുള്ള
ഓട്ടോ കണ്ടു പറഞ്ഞത്.. ” കൊള്ളാമല്ലോ കേരളം ഇതില്‍ കറങ്ങി വന്നാലോ എന്നാണ്…” അന്ന് ഓമനപ്പുഴ തീരത്തു കൂടി അദ്ദേഹവും വഴികാട്ടികളായ നാട്ടുകാരും നടക്കുന്ന പടം പിന്നില്‍ നിന്നും ഞാന്‍ പകര്‍ത്തി . ജയന്‍ ഖമ്യമ ഇവമിറൃമി ഇതിന്റെ പ്രിന്റ് കണ്ട് , പടത്തിന്റെ പുറകില്‍

” മഴയേ മഴയേ പോ മഴേ
ഇനിയൊരു ദിവസം വാ മഴേ ..
വിക്ടര്‍ ജോര്‍ജിന് പടം എടുക്കാന്‍
ഇനിയൊരു ദിവസം വാ മഴേ .. ”

എന്നെഴുതി ന്യൂസ് കവറില്‍ അദ്ദേഹത്തിന് അയച്ചു കൊടുത്തു… പിന്നെ നാല്പതാം ദിനം … മഴയ്‌ക്കൊപ്പം അദ്ദേഹം ഓര്‍മ്മചിത്രമായി…

ഞാന്‍ ഡിഗ്രി അവസാന വര്‍ഷം പഠിക്കുമ്പൊള്‍ ചങ്ങനാശേരിയില്‍ നടന്ന ങഏ യൂണിവേഴ്‌സിറ്റി കലോത്സവം കാണാന്‍ പോയി , അമ്മച്ചിയുടെ തറവാട്ടില്‍ പോയപ്പോള്‍ ആരവം കണ്ടു മൈതാനത്തേക്ക് കയറിയതാണ്… കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയില്‍ വെളുത്ത ഉടുപ്പിട്ട താടിക്കാരനായ ഒരു ഫോട്ടോഗ്രാഫറോട് വെറുതെ ചോദിച്ചു .. വിക്ടര്‍ ജോര്‍ജ് ആണോ..? “പരിചയപ്പെടാനോ ? ” എന്റെ ചിരി കണ്ടപ്പൊള്‍ അടുത്തേക്ക് നടന്നു വരുന്നയാളെ ചൂണ്ടി കൊണ്ടു അയാള്‍ പറഞ്ഞു .. ഇതാണ് നിങ്ങള്‍ ചോദിച്ചയാള്‍.. മാതൃഭൂമിയിലെ സുനില്‍ കുമാറും വിക്ടര്‍ ജോര്‍ജും ആയിരിന്നു അവര്‍.. എങ 2 വിന്റെ മോട്ടോര്‍ െ്രെഡവില്‍ നിന്നും ഫ്‌ലാഷില്‍ നിന്നും 12 ബാറ്ററികള്‍ വിക്ടര്‍ ഒരുമിച്ചു മാറിയത് കണ്ട് അന്തം വിട്ടു നിന്നു ഞാന്‍… ഒരു പടയാളിയെ പോലെ ആയുധങ്ങള്‍ ചാര്‍ജ് ചെയുന്നത് നില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍. (ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്)

Latest