Connect with us

National

പശു നികുതിയുമായി ഹരിയാനയും

Published

|

Last Updated

ചണ്ഡീഗഢ്: പഞ്ചാബിന് പിന്നാലെ ഹരിയാന സര്‍ക്കാറും സംസ്ഥാനത്ത് പശുനികുതി ഏര്‍പ്പെടുത്തുന്നു. ഹരിയാന ഗ്രാമ സേവാ ആയോഗാണ് ഇത് സംബന്ധിച്ച നിര്‍ദേശം സര്‍ക്കാറിന് മുന്നില്‍ വെച്ചത്. ഈ നിര്‍ദേശ പ്രകാരം ഹാളുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 2,100 രൂപ പശു സെ സ്സായി നല്‍കണം. വിനോദ നികുതിയില്‍ അഞ്ച് ശതമാനം ഈ ഇനിത്തിലേക്ക് മാറ്റിവെക്കണം. ഭക്ഷ്യധാന്യങ്ങള്‍ക്ക് പാക്കറ്റിന് ഒരു രൂപ എന്ന നിരക്കിലാണ് പശു സെസ് നിര്‍ദേശിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങള്‍ ലഭിക്കുന്ന സംഭാവനകളുടെ അമ്പത് ശതമാനം പശുക്കളുടെ സംരക്ഷണത്തിനായി മാറ്റിവെക്കണമെന്നും നിര്‍ദേശത്തിലുണ്ട്. പഞ്ചാബില്‍ ഇത്തരത്തില്‍ ഒരു നികുതി നിര്‍ദേശം നേരത്തെ തന്നെ സംസ്ഥാനത്തെ പ്രാദേശിക സ്വയംഭരണ വകുപ്പ് സര്‍ക്കാറിന് നല്‍കിയതാണ്. നാല് ചക്ര വാഹനങ്ങള്‍, ഓയില്‍ ടാങ്കര്‍, വൈദ്യുതി ഉപയോഗം, കല്യാണ ഹാള്‍, സിമെന്റ്, മദ്യം തുടങ്ങിയവക്ക് മേലാണ് പഞ്ചാബില്‍ പശു നികുതി ചുമത്താന്‍ നിര്‍ദേശിച്ചിട്ടുള്ളത്.