Connect with us

National

വിദ്യാര്‍ത്ഥി മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച ചികിത്സയിലായിരുന്ന 10വയസുകാരി മരിച്ചു

Published

|

Last Updated

ഹൈദരാബാദ് : മദ്യലഹരിയില്‍ വിദ്യാര്‍ത്ഥി ഓടിച്ച വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 10 വയസുകാരി രമ്യ മരണത്തിന് കീഴടങ്ങി. കഴിഞ്ഞയാഴ്ചയായിരുന്നു രമ്യയും കുടുംബവും സഞ്ചരിച്ച വാഹനത്തിലേക്ക് എതിര്‍ദിശയില്‍ അമിതവേഗതയില്‍ വന്ന കാറിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രമ്യയുടെ അമ്മാവന്‍ തത്ക്ഷണം മരണപ്പെട്ടിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രമ്യ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.

ഹൈദരാബാദിലെ പഞ്ചഗുട്ടയ്ക്ക് സമീപം ജൂലായ് ഒന്നിനായിരുന്നു ദാരുണമായ അപകടം നടന്നത്. പുതിയ സ്‌കൂളിലെ ആദ്യദിനത്തിന് ശേഷം രമ്യയെ കൂട്ടി കുടുബാംഗങ്ങള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബഞ്ചാര ഹില്‍സിന് സമീപത്ത് വെച്ച് ഇരുപതുകാരന്‍ ശ്രാവില്‍ ഓടിച്ച കാര്‍ റോഡിലെ ഡിവൈഡറിലിടിച്ച് രമ്യയുടെ കുടുംബം സഞ്ചരിച്ച സാന്‍ട്രോ കാറിനു മുകളിലേക്ക് മറിഞ്ഞു

കാറില്‍ ഒപ്പമുണ്ടായിരുന്ന രമ്യയുടെ അമ്മ രാധികക്കും മുത്തച്ഛനും അപകടത്തില്‍ പരുക്കേറ്റിരുന്നു. ഹൈദരാബാദിലെ ഒരു എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥി സംഘമായിരുന്നു അപകടത്തിന് ഇടയാക്കിയ കാറിലുണ്ടായിരുന്നത്.
സംഭവത്തില്‍ പൊലീസ് അറസ്റ്റിലായ ശ്രാവിലിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.സിനിമ കാണാന്‍ ടിക്കറ്റ് ലഭിക്കാത്തതിലുള്ള നിരാശ മൂലം ബാറില്‍ കയറി മദ്യപിച്ചശേഷം മടങ്ങുകയായിരുന്നു ഇവര്‍. ശ്രാവിലിന് വാഹനമോടിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രീനിവാസന്‍ പറഞ്ഞു. ശ്രാവിലിന്റെ പിതാവിന്റെ സുഹൃത്തിന്റേതായിരുന്നു കാര്‍. അപകടം നടക്കുമ്പോള്‍ കാറില്‍ ശ്രാവിലിനൊപ്പം അഞ്ച് സുഹൃത്തുക്കളുമുണ്ടായിരുന്നു.