Connect with us

Gulf

അബുദാബി അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തില്‍ 5.6 ശതമാനത്തിന്റെ വര്‍ധന

Published

|

Last Updated

അബുദാബി:അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മെയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 5.6 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ വര്‍ഷം 18,77,440 യാത്രക്കാര്‍ വിമാനത്താവളം ഉപയോഗിച്ചപ്പോള്‍ ഈ വര്‍ഷം 19,82,010 പേരാണ് യാത്ര ചെയ്തത്. ഈ വര്‍ഷം യു കെയിലേക്കുള്ള യാത്രക്കാര്‍ 18.4 ശതമാനവും ഈജിപ്തിലേക്കുള്ള യാത്രക്കാര്‍ 24.3 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.

അബുദാബിയില്‍ നിന്നും ബോംബെ, ദോഹ, ലണ്ടന്‍ ഹിത്രൂ വിമാനത്താവളം, മനില, ജിദ്ദ തുടങ്ങി അഞ്ച് കേന്ദ്രങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 3,55,457 യാത്രക്കാരാണ് യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അബുദാബി വിമാനത്താവളം വഴി വന്നവരും പുറപ്പെട്ടവരുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ആഗോളതലത്തില്‍ അബുദാബി വിമാനത്താവളത്തിന് റെക്കോര്‍ഡ് സ്ഥാനമാണ് നല്‍കിയതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
ഈ വര്‍ഷം മെയ് മാസത്തില്‍ 19,82,010 പേര്‍ യാത്ര ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം 18,77,440 യാത്രക്കാര്‍ യാത്ര ചെയ്തു. ഈ വര്‍ഷം മെയില്‍ 5.6 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ 99,86,981 പേര്‍ യാത്ര ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം 92,63,497 പേരാണ് യാത്ര ചെയ്തത്. 7.8 ശതമാനത്തിന്റെ വര്‍ധനവാണിത്.
ഈ വര്‍ഷം മെയില്‍ 14,452 വിമാനങ്ങള്‍ സര്‍വീസ് നടത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം 14,725 വിമാനങ്ങള്‍ സര്‍വീസ് നടത്തി. 1.9 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ 70,730 വിമാനങ്ങള്‍ സര്‍വീസ് നടത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 70,521 വിമാനങ്ങള്‍ സര്‍വീസ് നടത്തി. ഈ വര്‍ഷം മെയില്‍ 65,644 മെട്രിക് ടണ്‍ കാര്‍ഗോ സര്‍വീസ് നടത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം 73,476 മെട്രിക് ടണാണ് സര്‍വീസ് നടത്തിയത്. 10.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ 320,55 മെട്രിക് ടണ്‍ സര്‍വീസ് നടത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം 3,41,333 മെട്രിക് ടണ്‍ കയറ്റിറക്കുമതി ചെയ്ത് 6.1 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി