Connect with us

Gulf

മംവാഖ് ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലാ പിറവിദിനാഘോഷം

Published

|

Last Updated

ദോഹ: മലപ്പുറം ജില്ലാ മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്വര്‍ (മംവാഖ്) ജില്ലയുടെ 47 ാം പിറവിദിനം വിജ്ഞാന, വിനോദപരിപാടികളോടെ ആഘോഷിക്കും. ഈ മാസം 15ന് വൈകുന്നേരം എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ കെ ജി വിംഗ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ മടപ്പള്ളി കോളജ് അധ്യാപകനും വാഗ്മിയുമായ രാജേന്ദ്രന്‍ എടത്തുങ്കര “മലപ്പുറം മുന്‍നിരയിലേക്ക്” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. പ്രസിഡന്റ് ശംസുദ്ദീന്‍ ഒളകര അധ്യക്ഷനായിരിക്കും.
സുരഭിയും വിനോദ് കോവൂരും വിനോദ പരിപാടികള്‍ അവതരിപ്പിക്കും. മലപ്പുറം ജില്ലയുടെ സാസ്‌കാരിക തനിമയും വ്യക്തിത്വവം ചരിത്ര പാരമ്പര്യവും പ്രകാശിപ്പിക്കുന്ന മലപ്പുറം സ്‌പെഷല്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഗാനമേളയും പരപാടിയുടെ മുഖ്യ ആകര്‍ഷകമായിരിക്കും.
സി ബി എസ് ഇ, കേരള സിലബസ് പൊതുപരീക്ഷകളില്‍ ഖത്വറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ആദ്യ പത്ത് റാങ്കുകളിലുള്‍പ്പെട്ടവരും വിവിധമലയാളി സംഘടനകള്‍ നടത്തുന്ന മദ്‌റസകളിലെ ബോര്‍ഡ് പരീക്ഷകളില്‍ ആദ്യ പത്തു റാങ്കുകളിലുള്‍പ്പെട്ടവരുമായ മലപ്പുറം ജില്ലക്കാരായ വിദ്യാര്‍ഥികളെയും വിവിധ ഏജന്‍സികള്‍ സംഘടിപ്പിച്ച കലാസാഹിത്യ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ഥികളെയും പരിപാടിയില്‍ ആദരിക്കും. മികവു നേടിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ചൊവ്വാഴ്ച രാത്രി 10നു മുമ്പായി 66877892, 55548647 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആക്ടിംഗ് സെക്രട്ടറി മൂസക്കുട്ടി ഒളകര പറഞ്ഞു. പരിപാടിയുടെ നടത്തിപ്പിനായി സഫാരിഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട് ചീഫ് പാട്രണായും ഡോ. വണ്ടൂര്‍ അബൂബക്കര്‍, അസ്‌ലം പി ടി എന്നിവര്‍ പാട്രണ്‍മാരുമായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ശംസുദ്ദീന്‍ ഒളകര (ചെയര്‍.), യു ഹുസൈന്‍ മുഹമ്മദ് (വൈ. ചെയര്‍.), കെ മുഹമ്മദ് ഈസ (ജന. കണ്‍.), കോയ കൊണ്ടോട്ടി, മൂസക്കുട്ടി ഒളകര (കണ്‍.), ഉസ്മാന്‍ കല്ലന്‍, മുസ്തഫ വെട്ടത്തൂര്‍, ഹനീഫ, മുഹമ്മദലി, അക്ബര്‍ വേങ്ങശ്ശേരി, അക്ബറലി പൊന്നാനി, എന്‍ കെ എം ശൗക്കത്ത്, സുഹൈല്‍ ശാന്തപുരം, ഹുസൈന്‍ കടന്നമണ്ണ, റഫീഖ് മേച്ചേരി, ഹൈദരലി കവരോടി, ഹുസൈന്‍ ഒളകര, ഉസ്മാന്‍ കൂട്ടിലങ്ങാടി, സഗീറലി ആനമങ്ങാടന്‍, അഹ്മദ് കബീര്‍, മുഹമ്മദലി, അസ്ഹറലി, ബഷീര്‍, സലീം എന്നിവരുടെ നേതൃത്തില്‍ വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.

---- facebook comment plugin here -----

Latest