Connect with us

National

പ്ലാസ്റ്റിക്ക് ഉപയോഗിച്ച് ദേശീയ പതാക നിര്‍മിക്കുന്നതിന് കര്‍ശന നിരോധനം

Published

|

Last Updated

തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ഉപയോഗിച്ച് ദേശീയ പതാക നിര്‍മിക്കുന്നത് കര്‍ശനമായി നിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരത്തിലുള്ള പതാകയുടെ വിതരണവും വില്‍പനയും ഉപയോഗവും പ്രദര്‍ശനവും നിരോധിച്ചിട്ടുണ്ട്. ദേശീയ പതാകയുടെ പ്രാധാന്യവും മഹത്വവും കണക്കിലെടുത്ത് ദേശീയ ഫഌഗ് കോഡില്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ ദേശീയ പതാക ഉപയോഗിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും എല്ലാ വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധ പുലര്‍ത്തണമെന്നും ഉത്തരവില്‍ പറയുന്നു.

ഖാദി, പരുത്തി, കമ്പിളി, സില്‍ക്ക് എന്നിവ ഉപയോഗിച്ച് കൈകൊണ്ട് നെയ്ത പതാകകള്‍ ഉപയോഗിക്കണമെന്നാണ് ദേശീയ ഫഌഗ് കോഡില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ വിശേഷാവസരങ്ങളില്‍ പേപ്പറില്‍ നിര്‍മിക്കുന്ന ദേശീയ പതാക ഉപയോഗിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Latest