Connect with us

Gulf

ഗീതു ഡാനിയലിന് യംഗ് സയന്റിസ്റ്റ് അവാര്‍ഡ്

Published

|

Last Updated

ദോഹ: അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് റേറ്റിംഗ് ഏജന്‍സിയുടെ 2016ലെ യംഗ് സയന്റിസ്റ്റ് അവാര്‍ഡ് വയനാട് പുല്‍പള്ളി പഴശ്ശിരാജ കോളജ് ബയോകെമിസ്ട്രി അധ്യാപിക ഗീതു ഡാനിയലിന് ലഭിച്ചു. സംസ്‌കൃതി ഖത്വര്‍ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം സരുണ്‍ മാണി ആടുകാലിലിന്റെ ഭാര്യയാണ്.
വിഷാദരോഗം തടയുന്നതിന് തിയോബ്രോമോ കൊക്കോ, കോഫീ അറബിക്ക എന്നീ സസ്യങ്ങള്‍ക്കുള്ള സാധ്യതയെക്കുറിച്ചുള്ള പഠനമാണ് ബഹുമതിക്കര്‍ഹമായത്. നിരവധി അന്താരാഷ്ട്ര ജേണലുകളില്‍ ഇത് സംബന്ധിച്ച പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യും, കോയമ്പത്തൂര്‍ കാവനാല്‍ കെ വി ഡാനിയലിന്റേയും ലീലാമ്മ ഡാനിയലിന്റേയും മകളാണ്. ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയില്‍ ക്ലിനിക്കല്‍ ബയോകെമിസ്ട്രിയില്‍ ഗവേഷണം നടത്തുന്നു. ബയോകെമിസ്ട്രിയിലെ ഗവേഷണ മികവിന് റോയല്‍ സൊസൈറ്റി ഓഫ് ബയോളജി (യു കെ)യുടെ ചാര്‍ട്ടേര്‍ഡ് ബയോളജിസ്റ്റ് ബഹുമതി, ഫ്രാന്‍സിസ് ക്രിക്ക് റിസര്‍ച്ച് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.