Connect with us

National

ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹെപ്തുള്ള രാജിവച്ചു

Published

|

Last Updated

നജ്മ ഹെപ്തുള്ള,മുക്താര്‍ അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി. ന്യൂനപക്ഷ ക്ഷേമമന്ത്രി നജ്മ ഹെപ്തുള്ള,ഘനവ്യവസായ വകുപ്പ് സഹമന്ത്രി ജിഎം സിദ്ധേശ്വരൈയ്യ എന്നിവര്‍ ചൊവ്വാഴ്ച്ച മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. ഇരുവരുടെയും രാജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിച്ചു. പാര്‍ലമെന്ററി കാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസിന് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയാണ് നല്‍കിയിരിക്കുന്നത്. നഗര വികസന സഹമന്ത്രി ബാബുള്‍ സുപ്രിയോക്ക് വ്യവസായ വകുപ്പ് മന്ത്രിയായി മാറ്റം ലഭിച്ചു

ഉത്തര്‍പ്രദേശടക്കമുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞടുപ്പ് ലക്ഷ്യം വച്ച് കഴിഞ്ഞ ജൂലയ് അഞ്ചിനാണ് തിരക്കിട്ട് മോദി മന്ത്രിസഭയില്‍ വലിയ തോതില്‍ മാറ്റങ്ങള്‍ നടത്തിയത്. 19ഓളം മന്ത്രിമാരേ കൂട്ടിച്ചേര്‍ത്ത് 78 മന്ത്രിമാരായാണ് കേന്ദ്രമന്ത്രിസഭ അന്ന് വിപുലീകരിച്ചത്. ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും മന്ത്രിസഭയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നത്‌