Connect with us

National

കല്‍ക്കരി കുംഭകോണം: മുന്‍ സി ബി ഐ മേധാവിക്കെതിരെ റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ സി ബി ഐ മേധാവി രഞ്ജിത് സിന്‍ഹക്കെതിരെ കമ്മീഷന്‍ റിപ്പോര്‍ട്ട്. കുറ്റാരോപിതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി കണ്ടെത്തിയതായും വിഷയത്തില്‍ സി ബി ഐ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞതായും സുപ്രീം കോടതി നിയമിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനപ്പെടുത്തി സിന്‍ഹയ്ക്ക് എതിരെ നടപടി സ്വീകരിക്കാനാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി കോടതിയില്‍ പറഞ്ഞു.
അന്വേഷണ സംഘത്തെ അദ്ദേഹം സ്വധീനിക്കാന്‍ ശ്രമിച്ചതായി ഈ റിപ്പോര്‍ട്ടുകള്‍ കൊണ്ടു മാത്രം തീര്‍ച്ചപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കല്‍ക്കരി കുംഭകോണത്തില്‍ ആരോപണവിധേയരുമായി ഡല്‍ഹിയിലെ വസതിയില്‍ വെച്ച് അന്ന് സി ബി ഐ മേധാവിയായിരുന്ന രഞ്ജിത് സിന്‍ഹ കൂടിക്കാഴ്ച നടത്തുകയും അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നതായും മുമ്പ് ആരോപണം ഉണ്ടായിരുന്നു.

Latest