Connect with us

Idukki

പ്ലസ് വണ്‍ പ്രവേശനം: ഇടുക്കിയിലും പത്തനംതിട്ടയിലും സീറ്റുകള്‍ ബാക്കി

Published

|

Last Updated

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടി ക്രമങ്ങള്‍ അവസാനഘട്ടത്തിലായിരിക്കെ ഇടുക്കിയിലും പത്തനംതിട്ടയിലും സീറ്റുകള്‍ ബാക്കി. പത്തനംതിട്ടയില്‍ 773 സീറ്റുകളും ഇടുക്കിയില്‍ 76 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. മലബാറില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സീറ്റില്ലാതെ പുറത്ത് നില്‍ക്കുമ്പോഴാണിത്. ഏക ജാലകം വഴിയുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് അവസാനിച്ചപ്പോള്‍ 76873 അപേക്ഷകരാണുള്ളത്. നേരത്തെ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാതിരുന്ന 68366 വിദ്യാര്‍ഥികളും പുതിയ 8507 വിദ്യാര്‍ഥികളും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിച്ചിട്ടുണ്ട്. 38200 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. 41793 പേര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിലും അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടി വരും. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്. 15026 പേരാണ് സപ്ലിമെന്ററിക്ക് അലോട്ട്‌മെന്റില്‍ ഉള്‍പ്പെടാന്‍ വേണ്ടി അപേക്ഷ നല്‍കിയത്. ഏറ്റവും കുറവ് പത്തനംതിട്ടയില്‍ നിന്നാണ്. 1046 അപേക്ഷകരാണുള്ളത്. 175 പുതിയ അപേക്ഷകരുള്‍പ്പെടെ 871 പേരാണ് പുതുക്കി നല്‍കിയത്. മലപ്പുറത്ത് സപ്ലിമെന്ററിക്ക് അപേക്ഷിച്ച 10137 വിദ്യാര്‍ഥികള്‍ സീറ്റ് കിട്ടാതെ പുറത്തിരിക്കേണ്ടി വരും. അപേക്ഷിച്ച 79,506 വിദ്യാര്‍ഥികളില്‍ 39,879 പേരാണ് മുഖ്യ അലോട്ട്‌മെന്റുകളില്‍ ഇടം പിടിച്ചത്. 39,627 പേര്‍ക്കാണ് സീറ്റില്ലാത്തത്. 4411 സീറ്റുകളാണ് കുറവുള്ളത്. കോഴിക്കോട് 6538 പേര്‍ക്ക് സപ്ലിമെന്ററിയില്‍ അവസരം ലഭിക്കില്ല. അതേ സമയം ഇടുക്കിയിലും പത്തനം തിട്ടയിലും പ്ലസ് വണ്‍ സീറ്റുകള്‍ അധികമായി ഒഴിഞ്ഞുകിടക്കുകയാണ്. പത്തനം തിട്ടയില്‍ 1819 സീറ്റില്‍ 1046 പേരാണ് അപേക്ഷ നല്‍കിയത്. ഇവിടെയാണെങ്കില്‍ 773 സീറ്റുകള്‍ ആളില്ലാതെ ഒഴിഞ്ഞ് കിടക്കുകയാണ്. ഇടുക്കിയില്‍ 1729 സീറ്റുകളില്‍ 1653 അപേക്ഷകരാണുള്ളത്. ഇവിടെ 76 സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. തിരുവനന്തപുരത്ത് 6743 അപേക്ഷകരാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് നല്‍കിയത്. 731 പുതിയ അപേക്ഷകരും 6012 പേര്‍ പുതുക്കി നല്‍കിയവരുമാണ് . സപ്ലിമെന്ററി അലോട്ട്‌മെന്റ് പട്ടിക 14 ന് പ്രസിദ്ധീകരിക്കും. വിവിധ ജില്ലകളില്‍ നിന്ന് സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം, അവശേഷിക്കുന്ന സീറ്റുകളുടെ എണ്ണവും ക്രമത്തില്‍: തിരുവനന്തപുരം: 6743-2332, കൊല്ലം: 4948- 2384, പത്തനംതിട്ട: 1046 – 1819, ആലപ്പുഴ: 4112 – 2321, കോട്ടയം: 2876 – 2836, ഇടുക്കി: 1653 – 1729, എറണാകുളം: 5851 – 3723, തൃശൂര്‍: 6859 – 3441, പാലക്കാട്: 8111 – 2341, കോഴിക്കോട്: 9681 – 3143, വയനാട്: 2412 – 936, കണ്ണൂര്‍: 4942-2542, കാസര്‍കോട്: 2613 – 1377.

 

Latest