Connect with us

Gulf

ബലാത്സംഗം; 21,000 ദിര്‍ഹം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍

Published

|

Last Updated

ദുബൈ: ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വസ്തു ഇടപാടുകള്‍ നടത്തുന്നയാളില്‍നിന്ന് 21,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധ്യാപിക കോടതിയില്‍. ദുബൈ സിലിക്കണ്‍ ഒയാസിസില്‍ താമസിക്കുന്ന ബ്രിട്ടീഷ് അധ്യാപികയെ ഫഌറ്റില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് 30കാരനായ നൈജീരിയന്‍ യുവാവിനെതിരെ നഷ്ടപരിഹാരവുമായി യുവതി കോടതിയിലെത്തിയത്. താമസിക്കുന്ന ഫഌറ്റിലേക്ക് നടന്നുപോകവേ പിന്തുടര്‍ന്നെത്തിയ പ്രതി അധ്യാപികയുടെ ഫഌറ്റില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.
പീഡനത്തിനിടെ യുവതിക്കേറ്റ ശാരീരികവും ധാര്‍മികവുമായ പരുക്കിന് 21,000 ദിര്‍ഹം പ്രാഥമിക നഷ്ടപരിഹാരമായി നല്‍കണമെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ ഹംദാന്‍ അല്‍ ശംസി വാദിച്ചു. പ്രതിക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും അല്‍ ശംസി കോടതിയില്‍ വാദിച്ചു.
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പീഡനം നടന്നതെന്ന് അധ്യാപിക സാക്ഷ്യപ്പെടുത്തി. യുവാവ് തന്നോട് എത്രാം നിലയിലാണ് താമസിക്കുന്നതെന്ന് ചോദിക്കുകയും ഇതേ കെട്ടിടത്തിലെ താമസക്കാരനാണെന്ന് കരുതി 25-ാം നിലയിലാണ് താമസിക്കുന്നതെന്ന് അധ്യാപിക മറുപടി പറയുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ യുവതിയെ പിന്തുടരുകയുകയായിരുന്നു. തന്നോടൊപ്പം നടക്കുന്നത് തടഞ്ഞ ഇയാള്‍ തന്നെ സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായും യുവതി മൊഴി നല്‍കി. തുടര്‍ന്ന് ഫഌറ്റിന് മുന്നിലെത്തി വാതില്‍ തുറന്നപ്പോള്‍ ഇയാള്‍ ബലമായി കീഴ്‌പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. പീഡനത്തിന് ശേഷം യുവാവ് രക്ഷപ്പെട്ടു. തുടര്‍ന്ന് വസ്ത്രം മാറ്റി സുഹൃത്തിന്റെ താമസസ്ഥലത്തെത്തി യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം അധ്യാപിക പോലീസില്‍ പരാതി നല്‍കുമ്പോള്‍ മദ്യപിച്ചിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഫൈസല്‍ അല്‍ സറൂനി വാദിച്ചു. പരാതി നല്‍കുന്ന സമയം യുവതിയുടെ രക്തത്തില്‍ 25 മില്ലിഗ്രാം/ഡി എല്‍ മദ്യമുണ്ടായിരുന്നതായും ഇത് കെട്ടിച്ചമച്ച ബലാത്സംഗ കേസാണെന്നും അല്‍ സറൂനി വാദിച്ചു. സമ്മതത്തോടെയുള്ള ലൈംഗികബന്ധമായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.
പോലീസ് നടത്തിയ പരിശോധനയില്‍ യുവാവ് അധ്യാപികയുടെ അയല്‍ക്കാരനാണെന്ന് കണ്ടെത്തി. മദ്യപിച്ചെത്തിയ അധ്യാപിക ഫഌറ്റിലേക്ക് തന്റെ ബാഗ് ചുമക്കാമോ എന്നാവശ്യപ്പെടുകയും ഫഌറ്റിലെത്തിയ തന്നെ ലൈംഗികവേഴ്ചക്ക് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. അധ്യാപികയും യുവാവും തമ്മില്‍ സംസാരിക്കുന്നതും അധ്യാപികയുടെ ബാഗുമായി യുവാവ് പോകുന്നതും കെട്ടിടത്തിലെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി.
സമ്മതത്തോടെയുള്ള ലൈംഗികവേഴ്ചക്ക് ബലാത്സംഗ കുറ്റം ചുമത്തരുതെന്നും യുവാവിന്റെ അഭിഭാഷകന്‍ അല്‍ സറൂനി വാദിച്ചു. കേസില്‍ അടുത്ത മാസം തുടര്‍വാദം കേള്‍ക്കും.

Latest