Connect with us

Kerala

മത്സ്യത്തൊാഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കൊല്ലത്ത് മത്സ്യബന്ധനവള്ളം തിരയില്‍പ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വൈകാതെ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഒരു കുടുംബത്തിന് സര്‍ക്കാര്‍ വീടുവച്ചുനല്‍കും. ഇവര്‍ക്ക് 10 ലക്ഷം രൂപ വീതം ഇന്‍ഷ്വറന്‍സ് ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. തകരാറ് പറ്റിയ വള്ളത്തിന് നഷ്ടപരിഹാരം നല്‍കും.
മറൈന്‍ എന്‍ഫോഴ്‌സ്്‌മെന്റിന്റെയും ഫിഷറീസിന്റെയും കോസ്റ്റല്‍ പോലിസിന്റെയും ബോട്ടുകളെത്താത്തതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വൈകിയതിനെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഒരു മറൈന്‍ ആംബുലന്‍സ് വാങ്ങും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ മൂന്നുബോട്ടുകള്‍ നിലവാരമില്ലാത്തതിനെത്തുടര്‍ന്ന് ഉപയോഗയോഗ്യമല്ല. അതിനാല്‍, ബോ്ട്ടുകള്‍ വാടകയ്‌ക്കെടുക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, അടിയന്തരസാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോവാന്‍ ഇവയ്ക്ക് ശേഷിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പെരുമ്പാവൂര്‍ ബൈപാസ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കലിന് ഭരണാനുമതി നല്‍കും. മന്ത്രി പറഞ്ഞു.