Connect with us

Gulf

ഫ്രാന്‍സിലെ ഭീകരാക്രമണത്തെ യു എ ഇ അപലപിച്ചു

Published

|

Last Updated

അബുദാബി: ഫ്രാന്‍സിന്റെ തീര നഗരമായ നീസിലുണ്ടായ ഭീകരാക്രമണത്തെ യു എ ഇ അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. തലസ്ഥാന നഗരമായ പാരീസില്‍ നിന്നും 900ല്‍ അധികം കിലോമീറ്റര്‍ അകലെയാണ് കടല്‍ത്തീരസുഖവാസ കേന്ദ്രമായ നീസ്.
യു എ ഇ ഫ്രാന്‍സിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അടിയന്തിരമായും ഫ്രാന്‍സിലുള്ള യു എ ഇ പൗരന്മാരോട് ഫ്രാന്‍സിലുള്ള സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടാന്‍ ഗവണ്‍മെന്റ് ഉപദേശിച്ചു. കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഫ്രാന്‍സിന് യു എ ഇയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് അനുശോചനവും ആശ്വാസവും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ യു എ ഇ പൗരന്‍മാരാരും ഇല്ലെന്നും ഫ്രാന്‍സിലുള്ള യു എ ഇ പൗരന്മാരെല്ലാം സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്ന യു എ ഇ പൗരന്മാര്‍ അടിയന്തിര സഹായത്തിന് ഫ്രാന്‍സിലെ യു എ ഇ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest