Connect with us

Kerala

എസ്ഡിപിഐ ആളെക്കൊല്ലാന്‍ പരിശീലനം നല്‍കുന്ന സംഘടന : മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ആളുകളെ എങ്ങനെ എളുപ്പത്തില്‍ കൊല്ലമെന്നാണ് പരിശീലനം നല്‍കുന്ന സംഘടനയാണ് എസ്ഡിപിഐ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസറുദ്ദീന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുളള അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനുളള മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഭാഗത്ത് വീഴ്ച വന്നെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐക്കെതിരെയും സിപിഐഎമ്മിനെതിരെയും കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഭയില്‍ മുന്നോട്ട് വന്നു. അറസ്റ്റിലായ എസ്ഡിപിഐക്കാര്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ ബിരിയാണി വാങ്ങിക്കൊടുത്തെന്നും പൊലീസും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ ധാരണകളുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. എസ്ഡിപിഐയോട് മുഖ്യമന്ത്രിക്ക് മൃദുസമീപനമാണ്. എസ്ഡിപിഐയും ആര്‍എസ്എസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, എസ്ഡിപിഐ ഭീകരസംഘടനയെന്ന് മുസ്‌ലിം ലീഗ് പറഞ്ഞു. എസ്ഡിപിഐയുടെ പ്രവര്‍ത്തനം രാജ്യത്തിന് അപകടം. ഇസിലിന് ആളെ കൂട്ടുന്നവരാണ് എസ്ഡിപിഐയെന്നും പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എ പറഞ്ഞു.

Latest