Connect with us

Kerala

കേരളത്തിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്: കൂടുതല്‍ വിമാന സര്‍വീസ് വരുന്നു

Published

|

Last Updated

അങ്കമാലി:കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളുടെ വരവില്‍ വര്‍ദ്ധന. ഇതോടെ വിമാന കമ്പനികള്‍ കേരളത്തിലേക്ക് കൂടുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുവാന്‍ തയ്യാറെടുക്കുന്നു. രാജ്യത്തേയും വിദേശ രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളെ ബന്ധപ്പിച്ചു കൊണ്ട് കൊച്ചി, തിരുവനന്തപുരം വിമാനതാവളങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വീസുകള്‍ നടത്താന്‍ വിമാന കമ്പനികള്‍ ആലോചിക്കുന്നത്. ഹൈദരാബാദ്, കൊല്‍ക്കത്ത, ബംഗഌരു, മുംബൈ, ഡല്‍ഹി, കാശ്മീര്‍ തുടങ്ങിയ പ്രധാന വിമാനതാവളങ്ങള്‍ കേന്ദ്രീകരിച്ച് ആഭ്യന്തര സര്‍വീസുകളും ഗള്‍ഫ് കുടാതെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകളും കേരളത്തിലേക്ക് നടത്തുന്നതിനാണ് വിദേശത്തേയും സ്വദേശത്തേയും വിമാന കമ്പനികള്‍ ആലോചിക്കുന്നത്.

സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊച്ചി അന്താരാഷ്ട്രവിമാന താവളത്തിലേയക്ക് സര്‍വീസുകള്‍ നടത്തുന്നതിനാണ് പ്രധാനമായും വിമാന കമ്പനികള്‍ ആലോചിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരത്തിന്റ വളര്‍ച്ചയെ തുടര്‍ന്ന് വടക്കേ ഇന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് വിമാനമാര്‍ഗം എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സമയം ലാഭിക്കുന്നതിനായി ട്രെയിന്‍ ഉള്‍പ്പടെയുള്ള സഞ്ചാര മാര്‍ഗങ്ങളെ ഒഴുവാക്കി വിമാനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാരെ പരമാവധി നിലനിര്‍ത്തുന്നതിനായുള്ള ശ്രമങ്ങളിലാണ് വിമാനകമ്പനികള്‍.

വിമാനയാത്രക്കാരുടെ വളര്‍ച്ച സംബന്ധിച്ച് അടത്തിടെ പുറത്ത് വിട്ട അയാട്ടയുടെ പഠനത്തില്‍ ലോകത്തില്‍ ഏറ്റവും അധികം അഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ വളര്‍ച്ചയില്‍ പ്രതീക്ഷിക്കുന്നത് ഇന്ത്യയാണ്. ഏറ്റവും കൂടുതല്‍ പേര്‍ വിനോദ സഞ്ചാരത്തിനും മറ്റും വിമാനയാത്ര നടത്തിയിരുന്ന അമേരിക്കയേയും റഷ്യയേയും മറികടന്നാണ് ഇന്ത്യ വ്യോമയാന രംഗത്ത് വളര്‍ച്ച നേടിയത്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം വ്യോമയാന രംഗത്ത് 18 ശതമാനമാണ് വളര്‍ച്ച നിരക്ക്.

മുന്‍കാലങ്ങളെ പോലെ ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന മലയാളികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടങ്കിലും ആഭ്യന്തര, അന്താരാഷ്ട വിനോദ സഞ്ചാരികളുടെ കാര്യത്തില്‍ ഉണ്ടായ വര്‍ധന പോയവര്‍ഷം വ്യോമയാന രംഗത്ത് ഇന്ത്യക്ക് വളര്‍ച്ചയുണ്ടാകാന്‍ കാരണം നിലവില്‍ ഏറ്റവും കൂടുതല്‍ അന്തര്‍ സംസ്ഥാന ഹൈട്ടക്ക് ബസുകള്‍ സര്‍വീസുകള്‍ നടത്തുന്ന ബംഗഌുരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലേക്ക് കുടുതല്‍ സര്‍വീസുകള്‍ നടത്തുവാന്‍ വിമാന കമ്പനികള്‍ ആഗ്രഹിക്കുന്നത്. ഈ പ്രദേശങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന ഹൈടക്ക് ബസുകള്‍ സീസണ്‍ സമയങ്ങളില്‍ മുവായിരം രൂപയാണ് ഈടാക്കുന്നുണ്ട്.

കുറഞ്ഞ ചിലവില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തിയാല്‍ ഹൈടക് ബസുകളില്‍ യാത്ര ചെയ്യുന്നവരെയും ട്രെയിനില്‍ ഒന്നാം ക്ലാസ് എ സിയില്‍ യാത്ര ചെയ്യുന്നവരെയും വിമാനത്തിലേക്ക് മാറ്റാന്‍ സാധിക്കുമെന്നാണ് വിമാനകമ്പനികളുടെ പ്രതീക്ഷ.
വിമാനയാത്ര ജനകീയവും ചിലവും കുറഞ്ഞതുമാകാനായി പുതിയ വ്യോമയാന നയം പ്രഖ്യാപിച്ചതാണ് വിമാന കമ്പനികള്‍ക്ക് കൂടുതല്‍ യാത്രക്കാരെ ലഭിക്കാന്‍ സാധ്യതയുള്ള കേരള ഭ്രമം തുടങ്ങാന്‍ കാരണമായത്. ഇതിനിടെ വ്യോമയാന മേഖലയില്‍ നൂറ് ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതിനാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ ഗള്‍ഫ് നാടുകളിലെ വിമാനകമ്പനികള്‍ ശ്രമം തുടങ്ങി.

ഇതും കേരളത്തിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിനാണ് ആഗ്രഹിക്കുന്നത്. ബ്രെക്‌സിറ്റിനെ തുടര്‍ന്ന് യൂറോപ്യന്‍ മേഖലയില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള വ്യോമയാന രംഗത്തെ സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ട് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുവാന്‍ സാധ്യതയുള്ള ഇന്ത്യ പോലുള്ള സ്ഥലങ്ങളിലേയ്ക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്തുവാന്‍ വിമാന കമ്പനികള്‍ ആലോചിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി വ്യോമയാന രംഗത്ത് ഇന്ത്യയില്‍ തന്നെ നിക്ഷേപം നടത്തി പുതിയ വിമാന കമ്പനികള്‍ തുടങ്ങുവാന്‍ ഗള്‍ഫ് മേഖലകളിലെ പല പ്രമുഖ കമ്പനികളും ആലോചിക്കുന്നുണ്ട് ഇങ്ങനെ ഇന്ത്യയില്‍ കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നതിനും രാജ്യത്തിന്റെ പുറത്തേക്ക് സര്‍വീസ് നടത്തുന്നതിനും എളുപ്പത്തില്‍ സാധ്യമാകും. ഇന്ത്യയില്‍ വിമാന കമ്പനി” തുടങ്ങുന്നതിനും കുടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനും ഖത്തര്‍ എയര്‍വെയ്‌സും ഇത്തിഹാദ് എയിര്‍വെയ്‌സുമാണ് ഇപ്പോള്‍ തയ്യാറായി രംഗത്ത് വന്നിട്ടുള്ളത്.

വ്യോമയാന രംഗത്ത് രാജ്യത്ത് ഉണ്ടാകുവാന്‍ സാധ്യതയുള്ള വളര്‍ച്ച ഏറ്റവും കൂടുതല്‍ ഗുണകരമാകുവാന്‍ സാധ്യതയുള്ളത് കേരളത്തിനാണ് ഇത് കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് ഏറെ ഗുണകരമാകും

Latest