Connect with us

Eranakulam

പപ്പായക്ക് നല്ലകാലം വരുന്നു

Published

|

Last Updated

കോതമംഗലം: പപ്പായക്ക് ഇന്ന് നല്ലകാലം. വലിച്ചെറിഞ്ഞവര്‍ ഇന്ന് പപ്പായ തേടി അയല്‍പക്കങ്ങളും, പച്ചക്കറി മാര്‍ക്കറ്റുകളും കയറി ഇറങ്ങുകയാണ്. ഡെങ്കിപ്പനിയാണ് പപ്പായക്ക് നല്ല കാലം തെളിയാന്‍ കാരണം. കൗണ്ട് കുറയുന്നത് ഡെങ്കിപ്പനി ബാധിച്ചവരില്‍ വളരെ കൂടുതലാണ്. വളരെപ്പെട്ടെന്നാണ് താഴ്ന്ന നിലയിലേക്ക് ഡെങ്കിപ്പനി ബാധിച്ചവരുടെ കൗണ്ട് കുറയുന്നത്. ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് കൗണ്ട് നില ഉയരുന്നത്. കൗണ്ട് ഉയരാന്‍ പപ്പായ കഴിക്കുന്നത് നല്ലതാണെന്ന ഡോക്ടര്‍മാരുടെ ഉപദേശമാണ് പപ്പായയുടെ തിരിച്ചുവരവിന് വഴി ഒരുക്കിയത്.

നാട്ടില്‍ പപ്പായക്ക് ആവശ്യക്കാര്‍ ഏറെയാണ്. രോഗം ബാധിച്ചവരും അല്ലാത്തവരും ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പപ്പായയുടെ ഡിമാന്റ് കുതിച്ചുയര്‍ന്നത്. നേരത്തെ നാട്ടിന്‍ പുറങ്ങളില്‍ ഒരു നേരമെങ്കിലും ഊണിന് കറിയായും, പഴമായും കൂട്ടിനുണ്ടായിരുന്ന പപ്പായ “റെഡിമെയ്ഡ് ” കാലം വന്നതോടെ പറമ്പുകളില്‍ നിന്നും പതുക്കെ ഒഴിവായി തുടങ്ങിയിരുന്നു. എന്നാലിപ്പോള്‍ പ്രാധാന്യം തിരിച്ചറിഞ്ഞ നാട്ടുകാര്‍ ഇവ കൃഷി ചെയ്യാനും തുടങ്ങി എന്നതാണ് വസ്തുത.

Latest