Connect with us

Gulf

ഭക്ഷ്യ സുരക്ഷയില്‍ ഒമാന്‍ ജി സി സിയില്‍ രണ്ടാം സ്ഥാനത്ത്

Published

|

Last Updated

മസ്‌കത്ത്: ഭക്ഷ്യ സുരക്ഷയില്‍ അറബ്-ജി സി സി രാജ്യങ്ങളില്‍ സുല്‍ത്താനേറ്റിന് രണ്ടാം സ്ഥാനം. ബ്രിട്ടീഷ് ഇക്കണമിക് ഇന്റലിജന്‍സ് പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ഫൂഡ് സെക്യുരിറ്റി ഇന്‍ഡക്‌സ് പ്രകാരമാണ് ഒമാന്‍ ഭക്ഷ്യ സുരക്ഷാ മേഖലയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ലോക തലത്തില്‍ 26-ാം സ്ഥാനവും ഒമാനാണ്. നൂറ്റി പതിമൂന്ന് രാജ്യങ്ങളിലായി നടന്ന ഭക്ഷ്യ സുരക്ഷാ പഠനത്തില്‍ ഒമാന് നൂറില്‍ 73.6 പോയിന്റാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.9 പോയിന്റ് നേടിയാണ് ഒമാന്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. 77.5 പോയിന്റോടെ ഖത്വര്‍ ആണ് ഒന്നാം സ്ഥാനത്തുള്ളത്.

ഭക്ഷ്യ സുരക്ഷക്കും കാര്‍ഷിക ഗവേഷണത്തിനും വികസ്വര രാജ്യങ്ങളില്‍ മുന്തിയ പരിഗണന നല്‍കുന്ന ഒമാന്റെ കാഴ്ചപ്പാടുകളെ റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്കി എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയും റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്.

രാജ്യത്ത് താമസിക്കുന്നവര്‍ക്കിടയിലെ പൊണ്ണത്തടി സംബന്ധമായ പഠനവും ഇതോടൊപ്പം നടന്നിരുന്നു. ഇക്കാര്യത്തില്‍ ഒമാന്‍ മറ്റ് ജി സി സി രാജ്യങ്ങളെക്കാള്‍ മെച്ചപ്പെട്ട നിലയാണ് കൈവരിച്ചിരിക്കുന്നത്. 27.5 ശതമാനമാണ് ഇക്കാര്യത്തില്‍ ഒമാന്റെ സ്ഥാനം. ജി സി രാജ്യങ്ങളില്‍ ശരാശരി 36.7 ശതമാനമാണ്. പൊണ്ണത്തടിയില്‍ ഏറ്റവും മുന്നിലുള്ളത് അമേരിക്കയാണ്. 86.6 ശതമാനം. 84.3 ശതമാനവുമായി അയര്‍ലന്‍ഡ് ആണ് തൊട്ടു പിന്നില്‍. ഭക്ഷ്യ ലഭ്യതയുടെ കാര്യത്തില്‍ ഒമാന്‍ ലോക തലത്തില്‍ 32-ാം സ്ഥാനം നേടി. നൂറില്‍ 72.2 പോയിന്റോടെയാണ് ഒമാന്റെ നേട്ടം.