Connect with us

Kerala

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക സംവിധാനത്തിലെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. അപേക്ഷ സ്‌കൂളില്‍ സമര്‍പ്പിച്ച് അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി റിന്യുവല്‍ ഫോം നേരത്തെ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ സമര്‍പ്പിച്ച സ്‌കൂളില്‍ സമര്‍പ്പിക്കണം.
ഇതുവരെയും അപേക്ഷ നല്‍കന്‍ കഴിയാത്തവര്‍ വെബ്‌സൈറ്റിലെ APPLY ONLINE SWS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് ആയതിന്റെ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം അടുത്തുള്ള ഏതെങ്കിലും ഒരു സര്‍ക്കാര്‍ /എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പിക്കണം. എന്നാല്‍ ഇതിനു മുമ്പ് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൗട്ട് സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കാത്തവര്‍ പ്രസ്തുത പ്രിന്റൗട്ടില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിക്കനുസരിച്ച് പുതിയ ഓപ്ഷനുകള്‍ എഴുതി ചേര്‍ത്ത് ഏറ്റവും അടുത്ത സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം.
സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും ഇന്ന് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള അപേക്ഷകള്‍ ജൂലൈ 21 ന് വൈകിട്ട് നാല് മണിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്.