Connect with us

Kozhikode

ആയുധങ്ങളുമായെത്തിയ അഞ്ചംഗ മോഷണസംഘത്തെ പോലീസ് പിടികൂടി

Published

|

Last Updated

കോഴിക്കോട്: കവര്‍ച്ച നടത്താന്‍ ആയുധങ്ങളുമായി എത്തിയ അഞ്ചംഗ മോഷണസംഘത്തെ പോലീസ് പിടികൂടി. എടക്കര സ്വദേശി കൂമ്മാളി വീട്ടില്‍ ശിഹാബുദ്ദീന്‍ (28), കൊടുവള്ളി സ്വദേശി തണ്ണിക്കണ്‍മ്മല്‍ എല്ലന്‍ ശൗക്കത്ത് (ശൗക്കത്ത് ടി കെ-42), എടപ്പാള്‍ സ്വദേശി മൂക്കത്തേയ് പൊന്നാനി കബീര്‍ (കബീര്‍ എം-31), കുറ്റിച്ചിറ സ്വദേശി മുഹമ്മദ് ഫൈസല്‍ (30), വെള്ളിപറമ്പ് പടിഞ്ഞാറെകണ്ടി ഇംഗ്ലീഷ് റാഫി (മുഹമ്മദ് റാഫി-28) എന്നിവരാണ് കോഴിക്കോട് കമ്മത്ത്‌ലൈന്‍ ഭാഗത്തുനിന്നും പിടിയിലായത്. കഞ്ചാവും ബ്രൗണ്‍ഷുഗറും ഉപയോഗിക്കുന്ന ഇവര്‍ അന്തര്‍സംസ്ഥാന പോക്കറ്റടി സംഘത്തിലെ കണ്ണികള്‍ കൂടിയാണ്. വീട്ടില്‍ കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കഴുത്തില്‍നിന്നും കാലില്‍നിന്നും സ്വര്‍ണഭരണങ്ങള്‍ പൊട്ടിച്ചെടുക്കുക, പൂട്ടിക്കിടക്കുന്ന വീടുകളുടെ മുന്‍വാതില്‍ പൊളിച്ച് കവര്‍ച്ച നടത്തുക എന്ന മോഷണ രീതിയായിരുന്നു ശിഹാബിന്. കസബ, പന്നിയങ്കര ടൗണ്‍, നടക്കാവ്, മെഡിക്കല്‍ കോളജ്, കുന്ദമംഗലം, കൊയിലാണ്ടി എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. റാഫിയുടെ പേരില്‍ ടൗണ്‍, കസബ, നല്ലളം എന്നിവിടങ്ങളില്‍ കേസുമുണ്ട്. ഫൈസലിന് ടൗണ്‍, തലശേരി എന്നിവിടങ്ങളില്‍ കളവ്‌കേസുമുണ്ട്. ടൗണ്‍ സിഐ. കെ എ ബോസിന്റെ നേതൃത്വത്തില്‍ ടൗണ്‍ എസ് ഐ. പി എം വിനോദും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ. കെ പി സെയ്തലവി, എ എസ് ഐ ഷിനോബ്, എസ് സി പി ഒ മോഹന്‍ദാസ്, ടി പി ബിജു, സി പിഒ മാരായ കെ ആര്‍ രാജേഷ്, അനീഷ് മൂസ്സേന്‍വീട്, കെ പി ഷജുല്‍, ഷാഡോ പോലീസിലെ വിഷ്ണു, സുനില്‍കുമാര്‍, രജിത്ചന്ദ്രന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Latest