Connect with us

National

ഡല്‍ഹി വിമാനത്താവളത്തില്‍ പിടികൂടിയ 83 കിലോ സ്വര്‍ണ കാണാതായി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയ 83 കിലോ സ്വര്‍ണം കാണാതായി. സ്‌റ്റോക്ക് പരിശോധിക്കുന്ന ഉന്നത സമിതിയുടെ പരിശോധനയിലാണ് സ്വര്‍ണം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. സ്വര്‍ണത്തിന് സമാനമായ ലോഹം നിക്ഷേപിച്ച ശേഷം പാക്കറ്റുകളില്‍ നിന്ന് സ്വര്‍ണം മാറ്റിയ നിലയിലാണ്. സംശയം തോന്നി പാക്കറ്റുകളുടെ തൂക്കം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് 83 കിലോ സ്വര്‍ണം കാണാതായിരിക്കുന്നത്. എന്നാല്‍, ഇതില്‍ 59 കിലോ സ്വര്‍ണവും ജൂലൈയിലാണ് കാണാതായിരിക്കുന്നത്. ജൂണില്‍ ഡല്‍ഹി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് കലവറയില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംഭവത്തില്‍ എയര്‍പോര്‍ട്ട് പോലീസ് കേസെടുത്തിട്ടുണ്ട്.