Connect with us

Gulf

സേവനത്തിന്റെ സമര്‍പ്പണവുമായി റോട്ടയുടെ റമസാന്‍ അനുഭവങ്ങള്‍

Published

|

Last Updated

റോട്ടയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്നു (ഫയല്‍)

ദോഹ: റമസാനില്‍ അശരണരായ ജനങ്ങള്‍ക്ക് സേവനം ചെയ്തതിന്റെ അനുഭവങ്ങളും അനുഭൂതിയുയി റോട്ട (റീച്ച് ഔട്ട് ഏഷ്യ) പ്രവര്‍ത്തകര്‍. പ്രാദേശിക സമൂഹത്തിന് സേവനം നല്‍കുന്ന റോട്ടയുട പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു റമസാനിലേത്.
രാജ്യത്തെ ജനതയുടെ സാമൂഹിക വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതി ഈ വര്‍ഷം റോട്ടയുടെ സേവനത്തന്റെ ദശവര്‍ഷങ്ങള്‍ എന്ന ശീര്‍ഷകത്തിലാണ് നടത്തിയത്. റമസാനിലെ ആത്മീയ പരിസരത്ത് അര്‍പ്പണത്തോടെ സേവനം ചെയ്യുകയായിരുന്നു വളണ്ടിയര്‍മാരെന്ന് റോട്ട വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷത്തെ റമസാന്‍ സേവന പദ്ധതി നിര്‍ണായകമായിരുന്നുവെന്ന് റോട്ട എക്‌സിക്യട്ടീവ് ഡയറക്ടര്‍ ഈസ അല്‍ മന്നായ് പറഞ്ഞു. രാജ്യത്തെ വ്യത്യസ്ത സമൂഹങ്ങള്‍ക്കു വേണ്ടിയായിരുന്നു സേവനം. സമൂഹത്തിനു വേണ്ടി സേവനം ചെയ്യാന്‍ നൂറു കണക്കിനു വളണ്ടിയര്‍മാരാണ് രംഗത്തു വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓക്‌സിഡന്റല്‍ പെട്രോളിയം കോര്‍പറേഷനാണ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും റോട്ടയുടെ റമസാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയത്. പ്രാദേശിക സമൂഹത്തിന് പലവ്യഞ്ജനങ്ങള്‍ നല്‍കുന്നതിനായിരുന്നു ഓക്‌സിയുടെ സഹകരണം. ഗവണ്‍മെന്റ് ടെന്‍ഡര്‍ കമ്മിറ്റി നല്‍കിയ ഭക്ഷ്യവിഭവങ്ങള്‍, ഷോപിംഗ് വൗച്ചറുകള്‍ എന്നിവയും കുടുംബങ്ങള്‍ക്കായി വിതരണം ചെയ്തു. അല്‍ റവാബി ഫുഡ് സെന്റര്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കി. റമസാനില്‍ വിവിധ പ്രദേശങ്ങളിലായി റോട്ട സംഘടിപ്പിച്ച ഇഫ്താര്‍ സംഗമങ്ങളും ഓക്‌സി സ്‌പോണ്‍സര്‍ ചെയ്തു.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി റോട്ടയുടെ റമസാന്‍ സേവനങ്ങള്‍ക്കൊപ്പം ചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഓക്‌സി പ്രസിഡന്റും ജനറല്‍ മാനേജരുമായ സ്റ്റീഫന്‍ കെല്ലി പറഞ്ഞു. സാമൂഹിക വികസനത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. റമസാന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും റോട്ട നന്ദി പറഞ്ഞു.

---- facebook comment plugin here -----

Latest