Connect with us

Kozhikode

തുഷാരഗിരിയിലെ ടൂറിസ്റ്റ് കോട്ടേജും റസ്‌റ്റോറന്റും രണ്ട് വര്‍ഷമായി അടഞ്ഞുതന്നെ

Published

|

Last Updated

താമരശ്ശേരി: തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ടൂറിസ്റ്റ് കോട്ടേജും റസ്‌റ്റോറന്റും രണ്ട് വര്‍ഷത്തോളമായി അടച്ചിട്ടതില്‍ ദുരൂഹതയുള്ളതായി ആരോപണം. സഞ്ചാരികളെ സ്വകാര്യ കോട്ടേജിലേക്ക് എത്തിക്കാനായി ഡി ടി പി സി യുടെ കോട്ടേജ് അടച്ചിട്ടതാണെന്നാണ് പരാതി ഉയര്‍ന്നത്. അന്‍പത് ലക്ഷത്തോളം ചെലവഴിച്ചാണ് ആദ്യഘട്ടത്തില്‍ രണ്ട് കോട്ടേജും റസ്‌റ്റോറന്റും നിര്‍മിച്ചത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് 2014 നവമ്പര്‍ 15 ന് നടന്ന മലയോര ഹര്‍ത്താലിനിടെ ടൂറിസ്റ്റ് കോട്ടേജും റസ്‌റ്റോറന്റും അക്രമിക്കപ്പെട്ടു.
ഇതോടെ അടച്ചിട്ട കോട്ടേജുകള്‍ നവീകരിക്കാനും പുതിയ രണ്ട് കോട്ടേജുകള്‍കൂടി നിര്‍മിക്കാനുമായി 59 ലക്ഷം രൂപ ടൂറിസം വകുപ്പ് അനുവധിക്കുകയും മാസങ്ങള്‍ക്കുമുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പായി ടൂറിസ്റ്റ് കോട്ടേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും ഇതേവരെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ടില്ല.
ടൂറിസ്റ്റ് കേന്ദ്രം മാനേജറുടെ സഹോദരന്റെ സ്വകാര്യ കോട്ടേജിലേക്ക് ആളെ എത്തിക്കുന്നതായും കോട്ടേജ് അന്വേഷിക്കുന്നവര്‍ക്ക് സ്വകാര്യ കോട്ടേജിന്റെ നമ്പര്‍ നല്‍കുന്നുവെന്നുമുള്ള പരാതിയെ തുടര്‍ന്ന് സബ് കലക്ടര്‍ ഗോപാല കൃഷ്ണന്‍ ഇന്നലെ തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തില്‍ പരിശോധനക്കെത്തി.
ടൂറിസ്റ്റ് കോട്ടേജ് സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമെന്നും വെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും അദ്ധേഹം പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രം മാനേജര്‍ക്കെതിരായ ആരോപണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും സബ് കലക്ടര്‍ പറഞ്ഞു.
നാല് ശുചീകരണ തൊഴിലാളികളുണ്ടെങ്കിലും ടൂറിസ്റ്റ് കോട്ടേജും പരിസരവും വൃത്തിഹീനമാണെന്ന് കണ്ടെത്തിയ സബ് കലക്ടര്‍ ശുചീകരണം കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഒന്നര മണിക്കൂറോളം ടൂറിസ്റ്റ് കേന്ദ്രത്തിലെ സൗകര്യങ്ങള്‍ പരിശോധിച്ചാണ് സബ് കലക്ടര്‍ മടങ്ങിയത്.
കോട്ടേജിലേക്ക് വെള്ളം എത്തിക്കാനുള്ള ടാങ്കിന്റെ പ്രവൃത്തി ആരംഭിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞെന്നും ഇത് പൂര്‍ത്തീകരിക്കാതെ കോട്ടേജ് തുറന്നുകൊടുക്കാനാവില്ലെന്നും ടൂറിസ്റ്റ് കേന്ദ്രം മാനേജര്‍ ഷെല്ലി പറഞ്ഞു. കോട്ടേജിലേക്കുള്ള ഫര്‍ണീച്ചറുകളും എത്തിയിട്ടില്ല. ഇതു സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും ഷെല്ലി പറഞ്ഞു. ഒരു കോടിയിലേറെ ചെലവഴിച്ച് നിര്‍മിച്ച കോട്ടേജുകളും റസ്റ്റോറന്റും അടച്ചിട്ടതിനാല്‍ ലക്ഷങ്ങളാണ് ടൂറിസം വകുപ്പിന് നഷ്ടമാവുന്നത്. സര്‍ക്കാറിലേക്ക് ലഭിക്കേണ്ട പണം സ്വകാര്യ വ്യക്തികള്‍ കൈക്കലാക്കുകയും സഞ്ചാരികള്‍ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നത് അധികൃതരുടെ ഒത്തുകളിയുടെ ഭാഗമായാണെന്നാണ് ആക്ഷേ

Latest