Connect with us

Kerala

ടൈറ്റാനിയത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ പരിശോധന

Published

|

Last Updated

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്ലാന്റില്‍ വിജിലന്‍സ് പരിശോധന. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരായ കേസിലാണ് റെയ്ഡ്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 2005ല്‍ കമ്പനിയിലെ മലിനീകരണ നിയന്ത്രണ പ്ലാന്റിനുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത കേസിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ പ്ലാന്റില്‍ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
ടൈറ്റാനിയം കമ്പനി ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തുവായ ഇല്‍മനൈറ്റിന്റെ ഇറക്കുമതി സംബന്ധിച്ച് ചില പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. ചില കമ്പനികള്‍ക്ക് മാത്രമായി കരാര്‍ നല്‍കുന്നതായും ഇതിനു പിന്നില്‍ ചില നിക്ഷിപ്ത താത്പര്യക്കാരുള്ളതായും സൂചന ലഭിച്ചു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ട് അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പരിശോധന ഉണ്ടാകുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ടൈറ്റാനിയം ആസ്ഥാനത്ത് നടത്തിയ മിന്നല്‍ പരിശോധനക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൈറ്റാനിയത്തില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതി കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തില്‍ ചില നിര്‍ണായക വിവരങ്ങളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. ഇവിടെ ഇറക്കുമതി ചെയ്ത മാലിന്യ പ്ലാന്റ് തുരുമ്പിച്ച് കിടക്കുന്ന സ്ഥലവും ജേക്കബ് തോമസ് സന്ദര്‍ശിച്ചു.
2005ല്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് അന്വേഷണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. മെക്കോണ്‍ എന്ന കമ്പനിക്ക് മലിനീകരണ നിയന്ത്രണ പദ്ധതിയുടെ കരാര്‍ നല്‍കിയതില്‍ 127 കോടിയുടെ നഷ്ടമുണ്ടായെന്ന് വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നേരത്തെ തുടരന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നുവെങ്കിലും പിന്നീട് ഇത് റദ്ദാക്കിയിരുന്നു.
കേസില്‍ ബന്ധമുള്ളവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. അഴിമതിയില്‍ രാഷ്ട്രീയക്കാര്‍ക്ക് പങ്കില്ലെന്ന വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നെന്ന് കാണിച്ച് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ എസ് ജയന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ കെ രാമചന്ദ്രനില്‍, കെ പി സി സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല സമ്മര്‍ദം ചെലുത്തി പദ്ധതിക്ക് അനുമതി വാങ്ങിയെന്നാണ് ഹരജിയിലെ ആരോപണം.

---- facebook comment plugin here -----

Latest