Connect with us

National

ഹൈക്കോടതി മീഡിയാ റൂം തുറക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

Published

|

Last Updated

ചീഫ് ജസ്റ്റീസ ടി.എസ് ഠാക്കൂര്‍

ന്യൂഡല്‍ഹി: ഹൈക്കോടതിവളപ്പില്‍ അഭിഭാഷകര്‍ അക്രമം നടത്തിയ സംഭവത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഇടപെടുന്നു. ഹൈക്കോടതി മീഡിയ റൂം തുറക്കാന്‍ ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ നിര്‍ദേശം നല്‍കി. പൂട്ടിയിട്ട മറ്റു മീഡിയാ റൂമുകളും തുറക്കാന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ സംഭവിച്ച കേടുപാടുകള്‍ തീര്‍ത്ത് മീഡിയ റൂം തുറന്ന് നല്‍കാനാണ് നിര്‍ദേശം.
കേരളത്തില്‍ നടന്ന സംഭവങ്ങള്‍ ആശാവഹമല്ല. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കുമെന്നും ടി.എസ് ഠാക്കൂര്‍ പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ)ഭാരവാഹികളുടെ നിവേദനം പരിഗണിച്ചാണ് നടപടി. രണ്ടു ദിവസമായി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മീഡിയാ റൂം പൂട്ടിയത്. പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന ഗവ.പ്ലീഡറെ സംബന്ധിച്ച വാര്‍ത്ത നല്‍കിയതോടെയാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

Latest