Connect with us

Gulf

കേരളത്തിലെ ആയിരം പേര്‍ക്ക് ഈദ് ചാരിറ്റിയുടെ നേത്ര ചികിത്സ

Published

|

Last Updated

ദോഹ: ഖത്വറിലെ കാരുണ്യ സേവന സ്ഥാപനമായ ഈദ് ചാരിറ്റി നടപ്പിലാക്കിയ നേത്ര ചികിത്സാ പദ്ധയില്‍ കേരളത്തിലെ ആയിരം പാവപ്പട്ട രോഗികള്‍ക്ക് ചികിത്സക്കും ശസ്ത്രക്രിയക്കും അവസരം ലഭിച്ചു. താന്‍സാനിയയിലും ഇന്ത്യയിലുമായി 12,000 രോഗികള്‍ക്കു വേണ്ടി നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് കേരളത്തില്‍നിന്നും അയിരം പേര്‍ക്ക് അവസരം ലഭിച്ചത്.
16,000 റിയാലാണ് കേരളത്തിലെ ചികിത്സാ പദ്ധതിക്കായി ചാരിറ്റി ചെലവഴിച്ചത്. മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയാണ് ചികിത്സയും ശസ്ത്രക്രിയയും ആവശ്യമായ രോഗികളെ കണ്ടെത്തുന്നതെന്ന് ഈദ് ചാരിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ഇവരുടെ തുടര്‍ ചികിത്സാക്കായുള്ള പ്രവര്‍ത്തനങ്ങവള്‍ തുടര്‍ന്നു വരികയാണ്. നാലുമാസം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനത്തിലൂടെയാണ് പദ്ധതി പൂര്‍ത്തിയാക്കുക. ശസ്ത്രക്രിയക്കു വിധേയമാക്കാന്‍ കഴിയാത്തവരും ആവശ്യമില്ലാത്തവരുമായ രോഗികള്‍ക്ക് കണ്ണടകളും മറ്റു ചികിത്സകളും നല്‍കുന്നു.
നേത്രരോഗം കൊണ്ട് ജീവിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ രാജ്യങ്ങളിലായി ഈദ് ചാരിറ്റി പദ്ധതി നടപ്പിലാക്കുന്നത്. ചികിത്സക്കു വിധേയമായ ഇത്തരം ആയിരങ്ങള്‍ ഇപ്പോള്‍ ജോലി ചെയതും മറ്റു പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും ജീവിക്കുന്നു.
ചികിത്സക്കാവശ്യമായി ഫിസിഷ്യന്‍മാര്‍, സര്‍ജന്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെയെല്ലാം ഒരുക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാദേശിക സന്നദ്ധ സംഘടനളുമായും സ്ഥാപനങ്ങളുമായും സഹകരിക്കുന്നു.
ഈ ഘട്ടത്തില്‍ നേത്ര ചികിത്സക്കു വിധേയരായവരില്‍ കേരളത്തില്‍ നിന്നുള്ള ആയിരം പേര്‍ക്കു പുറമേ 11,000 പേരും താന്‍സാനിയില്‍നിന്നുള്ളവരായിരുന്നു. രണ്ടു മെഗാ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തിയത്.
ഇവരില്‍ അയ്യായിരം പേര്‍ സ്ത്രീകളും 4000 പുരുഷന്‍മാരും 2000 കുട്ടികളുമായിരുന്നു. ആകെ പദ്ധതികള്‍ക്കായി 20.7 ദശലക്ഷം റിയാലാണ് ചെലവിടുന്നത്.

Latest