Connect with us

National

കാണാതായ വ്യോമസേന വിമാനം നിയന്ത്രിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: പോര്‍ട്ട് ബ്ലയര്‍ യാത്രക്കിടെ കാണാതായ വ്യോമസേന വിമാനം നിയന്ത്രിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടു. ക്യാപ്റ്റന്‍ ലഫ്. കേണല്‍ ബഡ്‌സാര, ഫ്‌ളൈറ്റ് ലഫ്റ്റനന്റ് കുനാല്‍, കോ പൈലറ്റ് നന്ദാല്‍, എയര്‍ ഫോഴ്‌സ് എന്‍ജിനീയര്‍ രാജന്‍ എന്നിവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. കാണാതായവരില്‍ ഒമ്പത് പേര്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശികളാണ്. സാംബ മൂര്‍ത്തി, പ്രസാദ് റാവു, ചിന്ന റാവു, സേനാപതി, മഹാറാണ, ശ്രീനിവാസ റാവു, നാഗേന്ദ്ര റാവു എന്നിവരുടെ പേരുകളും പുറത്തുവിട്ടതില്‍ പെടുന്നു.

വെള്ളിയാഴ്ച രാവിലെ എട്ടിനാണ് 29 യാത്രക്കാരുമായി ചെന്നൈയിലെ താംബരത്ത് നിന്നും പോര്‍ട്ട് ബ്ലയറിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍32 വിമാനം കാണാതായത്. നാവികസേനയുടെയും തീര സംരക്ഷണസേനയുടെയും 12 കപ്പലുകള്‍ വിമനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി ബംഗാള്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുകയാണ്. മേഖലയിലേക്ക് ഒരു അന്തര്‍വാഹിനിയും പുറപ്പെട്ടിട്ടുണ്ട്.