Connect with us

Organisation

എസ് എസ് എഫ് സൗഹൃദ കാലം ക്യാമ്പയിന്‍ ഉദ്ഘാടനം നാളെ

Published

|

Last Updated

കണ്ണൂര്‍: നമുക്കൊന്നിക്കുക, നാടിനെ നിര്‍മിക്കുക എന്ന പ്രമേയത്തില്‍ ആഗസ്ത്- ഒക്ടോബര്‍ കാലയളവില്‍ എസ് എസ് എഫ് സംഘടിപ്പിക്കുന്ന സൗഹൃദ കാലം ക്യാമ്പയിന്‍ സംസ്ഥാന ഉദ്ഘാടനം നാളെ വൈകീട്ട് മൂന്നിന് കണ്ണൂര്‍ ശിക്ഷക്‌സദനില്‍ മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും.
എസ് എസ് എഫ് പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിക്കും. പി എ മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അസ്‌ലം ജിഫ്രി, മാധവന്‍ പുറച്ചേരി, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, ആര്‍ പി ഹുസൈന്‍, എം അബ്ദുല്‍മജീദ്, ഫൈസല്‍ അഹ്‌സനി ഉളിയില്‍ പ്രസംഗിക്കും.
രാജ്യത്ത് ശക്തിപ്പെട്ടു വരുന്ന വര്‍ഗീയ, വിഘടന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൗഹൃദത്തിന്റെ മതവും രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുകയാണ് സൗഹൃദ കാലം ക്യാമ്പയിനിന്റെ മുഖ്യ ലക്ഷ്യം. മതത്തിന്റെ വ്യാജ വിലാസത്തില്‍ മനുഷ്യത്വത്തിനും രാഷ്ട്ര താത്പര്യങ്ങള്‍ക്കുമെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ സാമൂഹിക ജാഗ്രതയുണര്‍ത്തുന്നതിനുള്ള വിവിധ പരിപാടികള്‍ ക്യാമ്പയിന്‍ കാലത്ത് സംഘടിപ്പിക്കും. ഇസ്‌ലാമിന്റെ സൗഹൃദ സന്ദേശങ്ങള്‍ പൊതുസമൂഹത്തിലെത്തിക്കുകയും അതുവഴി മത സമൂഹങ്ങള്‍ക്കിടയിലെ തെറ്റുദ്ധാരണകള്‍ അകറ്റുകയും ക്യാമ്പയിന്‍ ലക്ഷ്യങ്ങളില്‍ പെടുന്നു.
പഴയ കാലത്ത് നാടുകളിലുണ്ടായിരുന്ന പൊതുസ്ഥലികളും സൗഹൃദ ചര്‍ച്ചകളും തിരിച്ചു കൊണ്ടുവരുന്നതിന് സംഘടന മുന്‍കൈയെടുക്കും. ഐ എസ് ഉള്‍പ്പടെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പുതുതലമുറയുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതികള്‍ക്കും എസ് എസ് എഫ് രൂപം നല്‍കിയിട്ടുണ്ട്.