Connect with us

Kerala

അഞ്ച് ലക്ഷം തട്ടി; വെള്ളാപ്പള്ളിക്കെതിരെ വീണ്ടും കേസ്

Published

|

Last Updated

കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വീണ്ടും കേസ്. റാന്നി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇല്ലാത്ത ശാഖയുടെ പേരില്‍ 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വായ്പയെടുക്കാനായി സമര്‍പ്പിച്ച രേഖകളും വ്യാജമാണെന്ന് പരാതിയില്‍ പറയുന്നു. പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നാണ് പണം തട്ടിയെടുത്തത്.

നേരത്തെ, മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്കെതിരെ കായംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കായംകുളം എസ്എന്‍ ഡി പി യൂനിയന്റെ പരിധിയില്‍ നടന്ന ഒന്നരക്കോടിയോളം രൂപയുടെ മൈക്രോ ഫിനാന്‍സ് വായ്പയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് കേസിന് കാരണം. വെള്ളാപ്പള്ളി നടേശനെ കൂടാതെ കായംകുളം യൂനിയന്‍ പ്രസിഡന്റ് വേലഞ്ചിറ സുകുമാരന്‍, സെക്രട്ടറി പ്രദീപ്് ലാല്‍, മുന്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവരെയാണ് കേസില്‍ പ്രതികളാക്കിയിട്ടുള്ളത്.

Latest