Connect with us

Kozhikode

ഇന്തോനേഷ്യയിലെ അന്തരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ ഹകീം അസ്ഹരി പങ്കെടുക്കും

Published

|

Last Updated

കോഴിക്കോട്: ഇന്തോനേഷ്യയിലെ പ്രധാന സുന്നി സംഘടനയായ ജംഇയ്യതു തുറൂഖി സൂഫിയ്യയും സര്‍ക്കാര്‍ പ്രതിരോധ വകുപ്പും സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ഇന്തോനേഷ്യയിലേക്ക് പുറപ്പെട്ടു.

ഈ മാസം ഈ മാസം 26 മുതല്‍ 29 വരെ ഇന്തേനേഷ്യയിലെ പ്രധാന സിറ്റിയായ പെകലുഞ്ചാനിലാണ് സമ്മേളനം നടക്കുന്നത്. ഇസ്ലാമിന്റെ സൗഹൃദത്തിന്റെയും മാനവികതയുടെയും മുഖം പരിചയപ്പെടുത്താനും വികലമായ ദര്‍ശനങ്ങള്‍ക്ക് അടിമപ്പെട്ട് മതത്തെ ദുരുപയോഗപ്പെടുത്തുന്നവരെ പിന്തിപ്പിക്കാനുമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

ഐസിസ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുടെ ആശയപരമായ അടിത്തറയും , അവ സമൂഹത്തില്‍ സൃഷ്ടിക്കുന്ന സംഘര്ഷങ്ങളും സമ്മേളനം തുറന്നു കാണിക്കും. മുസ്ലിം ഐക്യവും സമൂഹത്തിലെ പ്രതിസന്ധികള്‍ക്കുള്ള പരിഹാരവും എന്ന വിഷയത്തിലാണ് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രബന്ധം അവതരിപ്പിക്കുന്നത്
സമ്മേളനത്തില്‍ നാല്‍പ്പതിലധികം രാഷ്ട്ര ങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കും.

സമ്മേളനത്തില്‍ നാല്‍പ്പതിലധികം രാഷ്ട്ര ങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കും. ഇന്തോനേഷ്യന്‍ വിദേശ മന്ത്രാലയം, പ്രതിരോധ വകുപ്പ്,കര-വ്യോമ- നാവിക സേന മേധാവികള്‍, പോലീസ് ഉദ്യോഗസ്ഥര്‍,50 ഓളം യൂണിവേഴ്സിറ്റികളില്‍ നിന്നും ഉള്ള പ്രൊഫസര്‍മാര്‍,ഇസ്ലാമിക പണ്ഡിതര്‍ എന്നിവരുടെയും സാന്നിധ്യം ഉണ്ടാകും. പതിനായിരങ്ങള്‍ ഒരുമിക്കുന്ന “മൗലിദുല്‍ അക്ബര്‍” പ്രവാചക പ്രകീര്‍ത്തന സദസ്സിലും അസ്ഹരി സംബന്ധിക്കും.

Latest