Connect with us

National

രാജിവെച്ചത് പഞ്ചാബില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനാല്‍ സിദ്ദു

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് രാജ്യസഭയില്‍ നിന്നും രാജിവച്ചതെന്ന് ബി.ജെ.പി നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ ജൂലൈ 18നാണ് സിദ്ദും അംഗത്വം രാജിവച്ചത്. നാലു തവണ തന്നെ തിരഞ്ഞെടുത്ത ജനങ്ങളെ എങ്ങനെ ഉപേക്ഷിക്കാനാകും പഞ്ചാബ് എന്റെ ജന്മനാടാണ്. അവിടം ഉപേക്ഷിക്കാനാവില്ല. ജന്മനാടിനേക്കാള്‍ വലുതല്ല ഒരു പാര്‍ട്ടിയുമെന്നും സിദ്ദു പറഞ്ഞു.

2014 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച സിദ്ദുവിനെ ഈ വര്‍ഷമാണ് രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. 2004 മുതല്‍ പഞ്ചാബിലെ അമൃത്‌സര്‍ മണ്ഡലത്തില്‍ നിന്നുള്ള എം. പിയാണ് സിദ്ദു. ബിജെപി വിട്ട സിദ്ദു പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവുമെന്നും സൂചനയുണ്ട്.
അംഗത്വം രാജിവച്ചതിന് ഇതുവരെ വ്യക്തമായ വിശദീകരണം സിദ്ദു നല്‍കയിരുന്നില്ല. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് രാജ്യസഭാ അംഗത്വം സ്വീകരിച്ചത്. എന്നാല്‍ പഞ്ചാബിനു വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കാത്തത് ആ സ്ഥാനത്തിരിക്കുന്നതിന്റെ പരാജയമാണ്.ഈ ചുമതല ഒരു ഭാരമാണ്. അതിനാല്‍ ഇത് വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിദ്ദു പറഞ്ഞു.