Connect with us

Kasargod

കെ എസ് ആര്‍ ടി സി ബസില്‍ നിന്നും കണ്ടക്ടര്‍ തള്ളിയിട്ടു; യുവാവിന്റെ ഇടുപ്പെല്ല് തകര്‍ന്നു

Published

|

Last Updated

കാസര്‍കോട്: കെ എസ്ആര്‍ടിസി ബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് യുവാവിന്റെ ഇടുപ്പെല്ല് തകര്‍ന്നു. മുളിയാര്‍ മാസ്തിക്കുണ്ടിലെ അച്ചു എന്ന അഷ്‌റഫി(30)നെയാണ് ബസില്‍ നിന്നും കണ്ടക്ടര്‍ തള്ളിയിട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് പൊവ്വലിലാണ് സംഭവം. അഷ്‌റഫ് ചെര്‍ക്കളയില്‍ നിന്ന് കെ കെ പുറത്തേക്ക് പോകാന്‍ ബസ് കയറിയതായിരുന്നു. ഇതിനിടയില്‍ ടിക്കറ്റിനെ ചൊല്ലി അഷ്‌റഫും കണ്ടക്ടറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ് പ്രകോപിതനായ കണ്ടക്ടര്‍ അഷ്‌റഫിനെ തള്ളിയിട്ടത്. അഷ്‌റഫിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest