Connect with us

Palakkad

കുതിരാന്‍ തുരങ്കം നിര്‍മാണം പുരോഗമിക്കുന്നു

Published

|

Last Updated

വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കനിര്‍മാണം പുരോഗമിക്കുന്നു. ഒരു ദിവസം മൂന്നു മീറ്ററോളം പാറ തുരക്കാനാകുന്നുണ്ടെന്നു നിര്‍മാണ കമ്പനിയായ പ്രഗതി എന്‍ജിനീയറിങ് ആന്‍ഡ് റെയില്‍ പ്രോജക്ട് അധികൃതര്‍ പറഞ്ഞു. പകല്‍, രാത്രി “േദമില്ലാതെ എഴുപത്തഞ്ചോളം തൊഴിലാളികളാണു തുരങ്ക നിര്‍മാണത്തിനുള്ളത്.

മേയ് 13നാണു തുരങ്കനിര്‍മാണം തുടങ്ങിയത്. ഇതിനിടെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഒരാഴ്ച നിര്‍മാണം നിര്‍ത്തിയതൊഴിച്ചാല്‍ മറ്റു ദിവസങ്ങളില്‍ പണി നടന്നു. സമീപത്തെ വീടുകളിലേക്കു കരിങ്കല്‍ ചീളുകള്‍ തെറിക്കുന്നുണ്ടെന്ന പരാതിയില്‍ പരമ്പരാഗത രീതിയില്‍ ജാക്ക് ഹാമര്‍ ഉപയോഗിച്ചാണ് ആദ്യ ഘട്ടത്തില്‍ പണി നടത്തിയത്. പിന്നീടു ബൂമര്‍ ഉപയോഗിച്ചുതുടങ്ങി.

നിലവിലുള്ള ദേശീയപാത തകര്‍ന്നുകിടക്കുന്നതു നന്നാക്കാത്തതില്‍ പ്രതിഷേധിച്ചു നടത്തുന്ന സമരങ്ങള്‍ തുരങ്കനിര്‍മാണം സാവധാനത്തിലാക്കുന്നുണ്ട്. ഈ തുരങ്കത്തിനു സമീപമായി രണ്ടാമത്തെ തുരങ്കപാതയുടെ നിര്‍മാണവും ഉടന്‍ തുടങ്ങും. രണ്ടാം തുരങ്കത്തിന്റെ തുടക്ക ഭാഗത്തു മണ്ണായതിനാല്‍ അര്‍ധവൃത്താകൃതിയില്‍ സ്റ്റീല്‍ പാളികള്‍ ഉറപ്പിച്ചു കോണ്‍ക്രീറ്റ് ചെയ്ത ശേഷമേ പാറ തുരക്കല്‍ തുടങ്ങാനാകൂ.

ഓരോ തുരങ്കത്തിനും 915 മീറ്റര്‍ ദൂരമാണുള്ളത്. 10 മീറ്റര്‍ ഉയരത്തിലും 14 മീറ്റര്‍ വീതിയിലുമാണു തുരങ്കം നിര്‍മിക്കുന്നത്. ഓരോ തുരങ്കത്തില്‍ കൂടിയും മൂന്നു വരി പാതയാണുണ്ടാവുക. തുരങ്കത്തിന്റെ മറു ഭാഗമായ വഴുക്കമ്പാറയ്ക്കു സമീപത്തുനിന്നുള്ള തുരങ്കനിര്‍മാണവും താമസിക്കാതെ തുടങ്ങും. തുടര്‍ന്നു രണ്ടും യോജിപ്പിക്കും. ഇതിനായി മറ്റൊരു ബൂമര്‍ കൂടി എത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഫണ്ടിന്റെ കുറവ് നിര്‍മാണത്തെ ബാധിക്കില്ല കെഎംസി പ്രഗതി ഗ്രൂപ്പിന് ഉപകരാര്‍ നല്‍കിയാണു തുരങ്കനിര്‍മാണം നടത്തുന്നത്.

---- facebook comment plugin here -----

Latest