Connect with us

Gulf

വിദ്യാഭ്യാസം മികവു വഴിയില്‍ മുന്നില്‍; ഉദ്യോഗം കിട്ടാന്‍ പിന്നെയും കാത്തിരിപ്പ്

Published

|

Last Updated

ദോഹ: രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗം മികവില്‍ ഏറെ മുന്നിലെന്ന് രാജ്യത്തെ യുവാക്കള്‍. എന്നാല്‍ പഠിച്ചിറങ്ങി ആദ്യത്തെ ജോലി കിട്ടി കരിയര്‍ തെളിയാന്‍ കടമ്പകളേറെയുന്നും അവരുടെ അഭിപ്രായം. ഖതര്‍ യൂനിവേഴ്‌സിറ്റികളില്‍ നിന്നും ബിരുദം നേടുന്ന സ്വദേശി യുവാക്കള്‍ക്കിടയില്‍ കരിയര്‍ പോര്‍ട്ടലായ ബെയ്ത്ത് ഡോട് കോം നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തവരുടെതാണ് ഈ നിലപാട്.
രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തിലും രീതികളിലും അവര്‍ പൂര്‍ണ സംതൃപ്തരാണ്. സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും ഈ അഭിപ്രായക്കാരാണ്. എന്നാല്‍ ഇവരൊക്കെയും യോജിക്കുന്നത് ജോലി കിട്ടാനുള്ള പ്രയാസത്തിലാണ്. ചിലര്‍ക്കിത് വലിയ വെല്ലുവിളിയായി അനുഭവപ്പെടുന്നുവെങ്കില്‍ നല്ലൊരു ശതമാനം പേരും വെല്ലുവിളിയാണ് എന്നതില്‍ യോജിക്കുന്നു. അതേസമയം മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഖത്വരി യുവാക്കള്‍ ജോലി സമ്പാദനത്തില്‍ ആത്മവിശ്വാസം പുലര്‍ത്തുവരാണ്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പുതുതായി പഠനം പൂര്‍ത്തിയായവരെ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തിയത്.
ഗള്‍ഫില്‍ ജോലി കിട്ടാന്‍ വലിയ പ്രയാസം പറയുന്നവര്‍ ബഹ്‌റൈന്‍ യുവാക്കളാണ്. അവിടെ 68 ശതമാനം പേര്‍ക്കും ജോലി വിദൂര സ്വപ്‌നമാണ്. തുര്‍ന്ന് ഒമാന്‍ (62), കുവൈത്ത് (60), സഊദി അറേബ്യ (58), യു എ ഇ (55) എന്നീ രാജ്യങ്ങല്‍ വരുന്നു. ഖത്വറില്‍ 52 ശമതാനം പേരാണ് ജോലി കിട്ടാനുള്ള പ്രായാസം മുന്നോട്ടു വൈകുന്നത്. അഥവാ ഗള്‍ഫില്‍ തൊഴില്‍ ലഭ്യത കൂടുതലുള്ള രാജ്യം ഖത്വറാണ്. പ്രവര്‍ത്തി പരിചയത്തിന്റെ കുറവാണ് പഠിച്ചിറങ്ങിയ ഉടന്‍ ജോലി ലഭിക്കുന്നതിന് തടസമാകുന്നത്. ജോലി കിട്ടാന്‍ പ്രയാസമുണ്ടെന്ന് പറയുന്ന അത്രയും പേര്‍ പറയുന്ന കാരണവും ഇതു തന്നെയാണ്. അതേസമയം പുതുതായി പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി കിട്ടാനുള്ള സാധ്യത കൂടുതലുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. കാരണം കുറഞ്ഞ ശമ്പളം, നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത, കൂടുല്‍ വെല്ലുവിളികള്‍ ഏറ്റെടുത്ത് ജോലി ചെയ്യാനുള്ള സന്നദ്ധത, കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനം എന്നിയാണ് നവാഗതരെ സ്വീകരിക്കുന്നതിന് തൊഴില്‍ ദാതാക്കളെ പ്രേരിപ്പിക്കുന്നതെന്ന് സര്‍വേ കണ്ടെത്തുന്നു.
പരിജ്ഞാനക്കുറവിനൊപ്പം പലര്‍ക്കും എങ്ങനെ മികച്ച ജോലി കണ്ടെത്താം എന്ന് അറിയാത്തതും പ്രശ്‌നമാണെന്ന് 34 ശമതാനം പേര്‍ പ്രതികരിക്കുന്നു. എവിടെയാണ് ജോലി ലഭിക്കുക എന്നറിയാത്തവര്‍ 28 ശതമാനമുണ്ട്. എണ്ണവിലക്കുറവിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക സാഹചര്യത്തില്‍ പൊതുവേ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ കുറവു വന്ന സമയത്തു നടന്ന സര്‍വേയുടെ റിപ്പോര്‍ട്ടാണിത്. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം തൊഴില്‍ സ്ഥാപനങ്ങളെ സംബന്ധിച്ചും ജീവനക്കാരെ വളരെ പ്രധാനപ്പെട്ടതാണെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള വഴികളെക്കുറിച്ച് ഇരുവിഭാഗവും ബോധവാന്‍മാരായിരിക്കണമെന്ന് ബയ്ത്ത് ഡോട് കോം എംപ്ലോയര്‍ സൊലൂഷന്‍ വൈസ് പ്രസിഡന്റ് സുഹൈല്‍ മസ്‌രി പറഞ്ഞു. നവാഗതര്‍ ജോലി ലഭിക്കാന്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സര്‍വകലാശാലകള്‍ തൊഴില്‍ പരിശീലനത്തിലേക്കും ഇന്റേണ്‍ഷിപ്പ് സംവിധാനവും നടപ്പിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.
ജോലി അന്വേഷണം ഒരു രസമായി എടുക്കുന്നവരും നിരവധിയുണ്ട്. മികച്ച കമ്പനികള്‍, ബ്രാന്‍ഡുകള്‍ എന്നിവയെല്ലാം പരിഗണിക്കുന്നതുള്‍പ്പെടെ ജോലി തേടുന്നതില്‍ വ്യക്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്നവരും ഖത്വര്‍ യുവാക്കളിലുണ്ടെന്നും സര്‍വേ പറയുന്നു. 34 ശതമാനം പേരും സ്വന്തം മേഖലയില്‍ തന്നെ ജോലി ലഭിക്കും വരെ കാത്തിരിക്കാനും അന്വേഷണം തുടരാനും സന്നദ്ധമാണ്. എന്നാല്‍ 26 ശതമാനം പേര്‍ കൂടുതല്‍ കാത്തിരിക്കാന്‍ ക്ഷമ കാട്ടാതെ മറ്റു ഇന്‍ഡസ്ട്രികളിലേക്കു മാറും. 21 ശതമാനം പേര്‍ക്ക് അങ്ങനെ ഒരു നിര്‍ബന്ധവുമില്ല. എന്തു ജോലിയും ചെയ്യാന്‍ സന്നദ്ധരാണവര്‍.